Advertisement

സൗദിയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കടൽപാലം ‘ശൂറ’ തുറന്നു

October 15, 2022
Google News 2 minutes Read

സൗദി അറേബ്യയിൽ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടൽപാലം ഗതാഗതത്തിനായി തുറന്നു. റെഡ്​സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ‘ശൂറ’ എന്ന പാലം. ചെങ്കടൽ വിനോദസഞ്ചാര മേഖലയിലെ സുപ്രധാനമായ ഒരു ദ്വീപുമായി കരയെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ദ്വീപിലെ 11 റിസോർട്ടുകളുടെയും അവിടെയുള്ള നിരവധി ഇതര താമസ കേന്ദ്രങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പാലം പ്രധാന പങ്കുവഹിക്കും.

3.3 ചതുരശ്ര കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പാലം. വിവിധതരം സസ്യജാലങ്ങളാൽ സമ്പന്നവും മനോഹരവുമായ ഭൂപ്രകൃതിയിലൂടെ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് ടൂറിസ്റ്റുകളെ നയിക്കുന്ന പാതയാണ് ഈ പാലം.

പാലത്തിൽ ഇലക്ട്രിക് കാറുകൾക്കും സൈക്കിളുകൾക്കും പ്രത്യേകം ട്രാക്കുകളും കടലിനോട് ചേർന്ന് നടന്നുപോകാൻ പറ്റുന്ന കാൽനട പാതയും ഒരുക്കിയിട്ടുണ്ട്. പ്രദേശത്തിന്റെ സ്വാഭാവിക പരിസ്ഥിതിയെ പരിഗണിച്ച് പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളും കണക്കിലെടുത്താണ് പാലത്തിന്റെ രൂപകൽപന​. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെയാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നത്.

Read Also: യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു

പല തരത്തിലുള്ള ലാൻഡ്‌സ്‌കേപ്പിങ്​ പ്രവർത്തനങ്ങളിലൂടെ പാലം മനോഹരമാക്കും. പരിസ്ഥിതി സംരക്ഷണം എന്ന ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് തന്നെ പാലത്തിൽ പ്രകൃതിദത്ത വിളക്കുകളാണ് ഉപയോഗിക്കുന്നത്.

Story Highlights: The largest tourist sea bridge in Saudi Arabia, opened ‘Shura’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here