ഭർത്താവ് ഡേവിഡ് ബെക്കാമിന്റെ ടാറ്റൂ എന്തുകൊണ്ട് നീക്കി? വിക്ടോറിയ വെളിപ്പെടുത്തുന്നു

വിവാഹമോചന ഊഹാപോഹങ്ങൾക്കിടെ ഭർത്താവ് ഡേവിഡ് ബെക്കാമിന്റെ ടാറ്റൂ നീക്കം ചെയ്തതിൽ പ്രതികരണവുമായി വിക്ടോറിയ ബെക്കാം. ‘ടുഡേ ഷോ’ എന്ന യുഎസ് പരിപാടിക്കിടെയാണ് വിക്ടോറിയ വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ മാസം വിക്ടോറിയ തന്റെ ടാറ്റൂ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പല തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്.
“ഡേവിഡുമായുള്ള വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ല. ജീവിതം സന്തോഷമായി മുന്നോട്ടു പോകുന്നുണ്ട്. ടാറ്റൂ നീക്കിയത് മറ്റൊന്നും കൊണ്ടല്ല, വളരെക്കാലം മുമ്പാണ് ഈ ടാറ്റൂ ചെയ്തത്. ഡിസൈൻ വളരെ പഴേതാണ്, തനിക്കത് ഇഷ്ടപ്പെട്ടില്ല. മാത്രമല്ല ആ ഭാഗത്ത് ചില പ്രശ്നങ്ങൾ ഉണ്ട്. ഭർത്താവും മകനും മനോഹരമായ ടാറ്റൂകൾ ചെയ്തിട്ടുണ്ട്. താൻ വിവാഹമോചന നേടുകയാണെന്ന് മാധ്യമങ്ങൾ ഊഹിക്കാൻ തുടങ്ങി. എന്നാൽ ഇതിൽ കൂടുതൽ ഒന്നും അർത്ഥമാക്കുന്നില്ല” – വിക്ടോറിയ പറയുന്നു.
വിക്ടോറിയയും ഡേവിഡ് ബെക്കാമും 1999 ജൂലൈ 4 നാണ് വിവാഹിതരായത്. ഇരുവർക്കും ബ്രൂക്ലിൻ, ഹാർപ്പർ, റോമിയോ, ക്രൂസ് എന്നീ നാല് മക്കളുമുണ്ട്.
Story Highlights: Victoria Beckham Sets Record Straight On Why She Removed David Beckham Tattoo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here