Advertisement

ഇലന്തൂര്‍ നരബലി; തിരുമല്‍ കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു

October 15, 2022
Google News 2 minutes Read

നാടിനെ നടുക്കിയ ഇലന്തൂര്‍ നരബലിയില്‍ കൂടുതല്‍ പേര്‍ ഇരകളായോ എന്നറിയാന്‍ പ്രതി ഭഗവല്‍ സിംഗിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ തിരുമല്‍ കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. ചെറിയ കുഴിയില്‍ നിന്നും ചവര്‍ കൂനയില്‍ നിന്നുമാണ് ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തത്. നരബലിക്ക് ഈ ആയുധങ്ങള്‍ ഉപയോഗിച്ചോ എന്നതില്‍ വിദഗ്ധ പരിശോധന നടത്തും. (weapons found in search elanthoor human sacrifice)

വീട്ടുവളപ്പില്‍ നിന്നും പൊലീസ് എല്ലും കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നായയെ അടക്കം എത്തിച്ചാണ് പരിശോധന നടക്കുന്നത്. കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വീടിന് പിന്‍വശത്തുള്ള പറമ്പിനോട് ചേര്‍ന്നുള്ള മഹാഗണി മരത്തിന് ചുവട്ടില്‍ നിന്നാണ് എല്ല് കണ്ടെത്തിയത്. എല്ല് കൂടുതല്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് സംഘം ശേഖരിച്ചു.

Read Also: മൂന്ന് പ്രതികളേയും ഇലന്തൂരിലെത്തിച്ചത് മൂന്ന് വാഹനങ്ങളില്‍; പ്രതികള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി നാട്ടുകാര്‍

ചോദ്യം ചെയ്യലില്‍ പ്രതികള്‍ പലതും മറച്ചുവയ്ക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ പശ്ചാത്തലത്തില്‍ തെളിവെടുപ്പും ചോദ്യം ചെയ്യലും ഒരുമിച്ച് നടത്തുകയാണ് പൊലീസ്. ലൈലയുടെ മൊഴിയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ വീട്ടുവളപ്പിലുണ്ടോ എന്ന സംശയത്തിന് കാരണമായത്. സംശയ ദൂരീകരണത്തിനാണ് വീട്ടുവളപ്പില്‍ പൊലീസ് കുഴിച്ചുനോക്കി പരിശോധന നടത്തുന്നത്.

ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളേയും ഇലന്തൂരിലെത്തിച്ചത് മൂന്ന് വാഹനങ്ങളിലാണ്. ചോദ്യം ചെയ്യലില്‍ മൂന്ന് പ്രതികളുടേയും മൊഴികള്‍ തമ്മില്‍ വൈരുധ്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മൂന്നുപേരെയും പ്രത്യേകം വാഹനങ്ങളില്‍ പ്രദേശത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്തറിഞ്ഞ ശേഷം പ്രതികള്‍ ഇലന്തൂരിലെത്തിയപ്പോള്‍ നാട്ടുകാരും യുവജനസംഘടനകളും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.

Story Highlights: weapons found in search elanthoor human sacrifice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here