‘തെക്കും വടക്കും നോക്കാതെ ഒന്നായി മുന്നോട്ടുപോകണമെന്നാണ് അഭിപ്രായം’; പ്രതികരണവുമായി അടൂര്‍ പ്രകാശ്

തെക്കന്‍ കേരളത്തെക്കുറിച്ചുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി അടൂര്‍ പ്രകാശ് എം പി. തെക്കും വടക്കും നോക്കാതെ കേരളം ഒന്നായി പ്രവര്‍ത്തിച്ച് മുന്നോട്ടുപോകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. കെ സുധാകരന്‍ പറഞ്ഞതെന്തെന്ന് മുഴുവന്‍ വായിച്ചില്ല. അത് മനസിലാക്കിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അടൂര്‍ പ്രകാശ് ട്വന്റിഫോറിനോട് പറഞ്ഞു. (adoor prakash respond to k sudhakaran controversial remark on southern kerala)
ശശി തരൂര്‍ സംഘടനയെ നയിക്കാന്‍ പ്രാപ്തനല്ലെന്ന അഭിപ്രായം കെ സുധാകരന് ഉണ്ടായിരിക്കാം. പാര്‍ട്ടിയെ നയിക്കാന്‍ കൂടുതവല്‍ അനുഭവ സമ്പത്തുള്ളവര്‍ വേണം. തരൂരിന് മറ്റ് മേഖലകളില്‍ അറിവും അനുഭവ സമ്പത്തുമുണ്ടായിരിക്കാം. എന്നാല്‍ പാര്‍ട്ടിയെ നയിക്കാനുള്ള എക്‌സ്പീരിയന്‍സ് ഉണ്ടോയെന്ന് സംശയിക്കുന്നതായും അടൂര്‍ പ്രകാശ് പറഞ്ഞു.
Read Also: ‘ശ്രീമാൻ കെ സുധാകരൻ, തെക്കും വടക്കുമല്ല പ്രശ്‌നം, മനുഷ്യ ഗുണമാണ് വേണ്ടത്’; സുധാകരന് മറുപടി നൽകി വി.ശിവൻകുട്ടി
ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കെ സുധാകരന്റെ വിവാദ പ്രസ്താവന. തെക്കന്‍ കേരളത്തിലെ നേതാക്കള്‍ക്ക് ചരിത്രപരമായി ചില പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്. കേരളത്തില്‍ സിപിഐഎം, കോണ്‍ഗ്രസ് , ബിജെപി പാര്‍ട്ടികളുടെ തലപ്പത്ത് മലബാറില്‍ നിന്നുള്ള നേതാക്കളാകാന്‍ കാരണം മലബാറ് സ്വദേശികളുടെ സത്യസന്ധതയും ധൈര്യവുമാണെന്നും ചിരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
Story Highlights: adoor prakash respond to k sudhakaran controversial remark on southern kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here