കോതമംഗലത്ത് ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ

കോതമംഗലത്ത് ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിലായി. നെല്ലിക്കുഴി സ്കൂൾ പടി ജംഗ്ഷനിൽ വെച്ചാണ് ലഹരിമരുന്ന് കച്ചവടക്കാരനായ നൂർ മുഹമ്മദ് അറസ്റ്റിലായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 20 ഗ്രാം ബ്രൗൺ ഷുഗർ ഇയാളിൽ നിന്ന് കണ്ടെത്തി. ( Assam native arrested with brown sugar ).
സ്ഥലത്ത് വ്യാപകമായി മയക്കു മരുന്ന് വില്പന നടക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് കോതമംഗലം സർക്കിളിലെ പി.ഒ നിയാസിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീം ഒരാഴ്ചയായി പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തി വരുകയായിരുന്നു. കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിലാണ് 20ഗ്രാം ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി പിടിയിലായത്.
Read Also: പശ്ചിമ ബംഗാളിൽ വൻ ലഹരി വേട്ട; 1.10 കോടിയുടെ ബ്രൗൺ ഷുഗർ പിടികൂടി
കഴിഞ്ഞ രണ്ട് ആഴ്ച മുൻപ് എക്സ്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന് ശേഷം ഓടി രക്ഷപ്പെട്ട നെല്ലിക്കുഴി സ്വദേശിക്കു കൊടുക്കാനായാണ് ബ്രൗൺ ഷുഗർ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിശോധനകൾ തുടരുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് അറിയിച്ചു.
Story Highlights: Assam native arrested with brown sugar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here