Advertisement

‘ഏകാധിപത്യ ശൈലി അനുവദിക്കില്ല’; മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ യോഗത്തിനെത്തിയെങ്കിലും പി കെ ശശിയെ പങ്കെടുപ്പിച്ചില്ല

October 16, 2022
3 minutes Read

സിപിഐഎം മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം. ശശി യൂണിവേഴ്സൽ കോളേജിന്റെ പേരിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ഏരിയ കമ്മറ്റിയിലെ ഭൂരിഭാഗവും ആവശ്യപ്പെട്ടു. ഏകാധിപത്യ ശൈലി അനുവദിക്കാൻ ആകില്ലെന്നും രൂക്ഷ വിമർശനം.(criticism against pk sasi in cpim mannarkkad area committee)

Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും

യോഗത്തിനെത്തിയെങ്കിലും പി കെ ശശിയെ പങ്കെടുപ്പിച്ചില്ല. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും സംസ്ഥാനം കമ്മറ്റി അംഗം സി കെ രാജേന്ദ്രനും പങ്കെടുത്ത ഏരിയ കമ്മറ്റിയിൽ നിന്നാണ് പി കെ ശശിയെ മാറ്റി നിർത്തിയത്. പി കെ ശശി ഇഷ്ടക്കാരെ സഹകര സ്ഥാപനങ്ങളിലെ ജോലിയിൽ തിരുകി കയറ്റിയെന്ന പരാതിയും ചർച്ച ചെയ്യാൻ ചേർന്ന യോ​ഗത്തിലാണ് പി കെ ശശിയെ പങ്കെടുപ്പിക്കാതിരുന്നത്.

Story Highlights: criticism against pk sasi in cpim mannarkkad area committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top