Advertisement

‘ചെയ്തത് ക്രൂരകൃത്യം’; ഷാഫിക്ക് തക്കതായ ശിക്ഷ കിട്ടണമെന്ന് ഭാര്യ

October 16, 2022
2 minutes Read

നാടിനെ നടുക്കിയ ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യആസൂത്രകന്‍ ഷാഫി ചെയ്തത് ക്രൂരകൃത്യമെന്ന് ഷാഫിയുടെ ഭാര്യ നബീസ. ഷാഫിക്ക് തക്കതായ ശിക്ഷ കിട്ടണമെന്ന് നബീസ പറഞ്ഞു. ശ്രീദേവി എന്ന വ്യാജ അക്കൗണ്ട് കൈകാര്യം ചെയ്ത ഫോണ്‍ വഴക്കിനെത്തുടര്‍ന്ന് താന്‍ തന്നെയാണ് നശിപ്പിച്ചതെന്ന് ഷാഫിയുടെ ഭാര്യ ട്വന്റിഫോറിനോട് പറഞ്ഞു. കോര്‍പറേഷന്‍ വേസ്റ്റ് കൊട്ടയിലാണ് ഫോണ്‍ ഉപേക്ഷിച്ചത്. ഷാഫി നിരന്തരം തന്റെ ഫോണ്‍ ആണ് ഉപയോഗിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. (destroyed mobile phone that shafi used says wife)

തന്റെ ഫോണില്‍ നിന്ന് നിരവധി തവണ ഷാഫി ലൈലയേയും ഭഗവല്‍ സിംഗിനേയും വിളിച്ചിരുന്നെന്ന് നബീസ പറയുന്നു. ചോദിക്കുമ്പോള്‍ വൈദ്യനെ വിളിക്കുന്നുവെന്നാണ് പറയാറുള്ളത്. ഇലന്തൂരിലേക്ക് കുടുംബത്തെ കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നതായും ഭാര്യ ട്വന്റി ഫോറിനോട് പറഞ്ഞു. സത്യം എന്തായാലും അന്വേഷണത്തിലൂടെ പുറത്തുവരണമെന്നും ഷാഫിയുടെ ഭാര്യ പറഞ്ഞു.

Read Also: ‘ആ സ്ത്രീ രക്ഷപെട്ടോടുകയായിരുന്നു, പിന്നാലെ ലൈലയും ഓടിവന്നു, ഞാൻ അവിടെ പോയില്ലായിരുന്നുവെങ്കിൽ അവർ രക്ഷപ്പെടില്ലായിരുന്നു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവർ

ഷാഫിയെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ രണ്ടെണ്ണം പോലീസ് പരിശോധിച്ചു. ഷാഫി ഉപയോഗിച്ചിരുന്ന ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാല്‍ ഇത് ഉപേക്ഷിച്ചെന്നാണ് ഭാര്യയുടെ മൊഴി.

ഇന്നലെ ഇലന്തൂരില്‍ നടത്തിയ തെള്ളിവെടുപ്പിനിടയില്‍ മനുഷ്യമാംസം കഴിച്ചെന്ന് ഷാഫിയും, ഭഗവല്‍സിങ്ങും സമ്മതിച്ചിരുന്നു.ആയുധങ്ങളും, ആഭിചാര പുസ്തങ്ങളും ഉള്‍പ്പടെ 40 ഓളം തെളിവുകളാണ് ഇലന്തൂരിലെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം ഷാഫിയെ എറണാകുളത്തും ഭഗവല്‍ സിങ്ങിനെ ഇലന്തൂരിലുമെത്തിച്ച് വീണ്ടും തെള്ളിവെടുപ്പ് നടത്തും.ഫോറെന്‍സിക് പരിശോധന ഫലവും നിര്‍ണായകമാണ്.

Story Highlights: destroyed mobile phone that shafi used says wife

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top