Advertisement

‘കാണട്ടെ നിൻ്റെ ടാലന്റ്’; 11 കാരനോട് നെറ്റ്സിൽ പന്തെറിയാൻ ആവശ്യപ്പെട്ട് രോഹിത് | VIDEO

October 16, 2022
Google News 6 minutes Read

ഐസിസി ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. വെസ്റ്റേൺ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിലാണ് ടീമിന്റെ പരിശീലനം. ഇതിനിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പരിശീലനത്തിനായി ഗ്രൗണ്ടിൽ എത്തിയ ഇന്ത്യൻ ക്യാപ്റ്റനെ അമ്പരപ്പിച്ച ഒരു 11 കാരനാണ് വീഡിയോയിലെ നായകൻ.

100 ഓളം കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ടീം ഇന്ത്യ പരിശീലനത്തിനായി ഗ്രൗണ്ടിൽ എത്തിയത്. അക്കൂട്ടത്തിൽ ഒരു ഇടംകൈയ്യാൻ ബൗളറെ രോഹിത് ശ്രദ്ധിച്ചു. ഈ കുട്ടിയുടെ പേര് ദ്രുർഷിൽ ചൗഹാൻ, പ്രായം 11 വയസ്സ്. കുട്ടിയുടെ ബൗളിംഗ് ആക്ഷൻ രോഹിതിനെ വളരെയധികം ആകർഷിച്ചു. ചൗഹാൻ അടുത്തേക്ക് വിളിച്ച രോഹിത് തനിക്ക് നെറ്റ്സിൽ പന്തെറിഞ്ഞു തരാൻ ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ ബിസിസിഐ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

“ഞങ്ങൾ ഉച്ചകഴിഞ്ഞുള്ള സെഷനുവേണ്ടി WACA യിൽ എത്തിയപ്പോൾ, അവിടെ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ടയിരുന്നു. ഞങ്ങൾ ഡ്രസ്സിംഗ് റൂമിലേക്ക് പോയപ്പോൾ 100 ഓളം കുട്ടികൾ പരിശീലിക്കുന്നത് കണ്ടു. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടി ബൗൾ ചെയ്യാൻ വന്നയുടനെ അവന്റെ ആക്ഷൻ കണ്ട് എല്ലാവരും അമ്പരന്നു. അവന്റെ ആക്ഷൻ തികച്ചും സ്മൂത്ത് ആണ്. രോഹിത് ആ കുട്ടിയെ വിളിപ്പിച്ചു. തനിക്ക് ബൗൾ ചെയ്തു തരാൻ ആവശ്യപ്പെട്ടു.” – ബിസിസിഐ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ടീം അനലിസ്റ്റ് ഹരി പ്രസാദ് മോഹൻ പറയുന്നു.

രോഹിത് ഭായി എന്നെ കണ്ടതും ബൗൾ ചെയ്യാൻ പറഞ്ഞു. ഞാൻ ആശ്ചര്യപ്പെട്ടു, കാരണം രോഹിത്തിന് പന്തെറിയാനാകുമെന്ന് അച്ഛൻ എന്നോട് പറയുമായിരുന്നു. എന്റെ പ്രിയപ്പെട്ട പന്ത് സ്വിംഗ് യോർക്കറിലാണ്” – അവർണനീയമായ അനുഭവത്തെ കുറിച്ച് 11 വയസ്സുകാരൻ കൂട്ടിച്ചേർത്തു. “ഓസ്‌ട്രേലിയയിൽ താമസിച്ചാൽ എങ്ങനെ ഇന്ത്യക്ക് വേണ്ടി കളിക്കും?” നെറ്റ്സിൽ വച്ച രോഹിത് ചോദിച്ചതായി കുട്ടി പറഞ്ഞു.

Story Highlights: Impressed With 11-Year-Old, Rohit Sharma Asks Kid To Bowl To Him In Nets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here