ദിമിത്രി പെട്രാറ്റോസിന് ഹാട്രിക്ക്; ‘ബ്ലാസ്‌റ്റേഴ്‌സിനെ തകർത്ത് ബഗാൻ’

ഐഎസ്എൽ എടികെ മോഹൻ ബഗാൻ- കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ കേരളത്തെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി എടികെ മോഹൻ ബഗാൻ. എടികെക്കായി ഓസ്ട്രേലിയന്‍ താരം ദിമിത്രി പെട്രാറ്റോസ് ഹാട്രിക്ക് നേടിയപ്പോള്‍ ജോണി കൗക്കോയും ലെനി റോഡ്രിഗസും ഗോള്‍ പട്ടിക തികച്ചു.(isl 2022 atk mohun bagan beat kerala blasters 5-2)
മത്സരത്തിന്റെ ആറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി യുക്രൈനിയൻ മിസേൽ ഇവാൻ കല്യൂഷ്നിയും എൺപതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി രാഹുൽ കെ പി രണ്ടാം ഗോളടിച്ചു.സ്കോർ (5-2).
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
ആദ്യ പകുതിയുൂടെ ആരംഭം മുതൽ തന്നെ ഗോൾ നേടാൻ അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരുന്നുവെങ്കിലും മുതെലെടുക്കാനായില്ല. സ്കോർ സമനിലയായതിന് ശേഷം സ്ഥിരത കൈവരിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറക്കിയത്. ഈസ്റ്റ് ബംഗാളിനെതിരെ പകരക്കാരനായി വന്ന് രണ്ട് ഗോളടിച്ച ഇവാന്‍ കല്യൂഷ്നിക്ക് ആദ്യ ഇലവനില്‍ ഇടം നല്‍കിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ മുന്നേറ്റ നിരയില്‍ കളിച്ച അപ്പോസ്‌തോലോസ് ജിയാനോ പുറത്തിരുന്നു.
Story Highlights: isl 2022 atk mohun bagan beat kerala blasters 5-2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here