‘എല്‍ ക്ലാസിക്കോയിൽ റയൽ’: ബാഴ്സയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ഒന്നാമത്

സ്പാനിഷ് ലാ ലിഗയിൽ റയല്‍ മാഡ്രിഡ് ബാഴ്സലോണയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചു. റയല്‍ മാഡ്രിഡ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. 12-ാം മിനിറ്റില്‍ ബെന്‍സേമയിലൂടെ റയല്‍ മാഡ്രിഡാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ 35-ാം മിനിറ്റില്‍ വെല്‍വെര്‍ദെ റയലിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.(real madrid beat barcelona 3-1)
ബാഴ്സയുടെ തിരിച്ചടിക്ക് പക്ഷേ രണ്ടാം പകുതിയുടെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു. രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ഫെറാന്‍ ടോറസാണ് ബാഴ്സക്കായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
ഒമ്പത് മത്സരങ്ങളില്‍ എട്ട് ജയവും ഒരു സമനിലയുമുള്ള റയല്‍ 25 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഇത്രയും മത്സരങ്ങളില്‍ ഏഴ് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമുള്ള ബാഴ്സ 22 പോയന്‍റുമായി രണ്ടാം സ്ഥാനത്തും 19 പോയന്‍റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്.
Story Highlights: real madrid beat barcelona 3-1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here