Advertisement

കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് കാറിൽ രക്ഷപ്പെട്ട സ്വർണക്കടത്ത് പ്രതിക്കായി അന്വേഷണം

October 16, 2022
Google News 2 minutes Read
Search for gold smuggler who escaped in a car

കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് കാറിൽ രക്ഷപ്പെട്ട സ്വർണക്കടത്ത് പ്രതിക്കായി അന്വേഷണം. കൊണ്ടോട്ടി സ്വദേശി റിയാസിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വിമാനത്താവള ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്തിയ സംഘത്തിലെ പ്രധാനിയാണ് റിയാസ്.

Read Also: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു സ്ത്രീ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിൽ

വിമാനത്താവളത്തിലെ ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനാണ് കൊണ്ടോട്ടി സ്വദേശി റിയാസ്. ഇയാൾ കഴിഞ്ഞമാസം മാത്രം ഏകദേശം 5 കിലോയോളം സ്വർണം ഇത്തരത്തിൽ കടത്താൻ ശ്രമിച്ചായി പൊലീസ് പറയുന്നു. അന്ന് ഇയാൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇന്നലെ ഇയാൾ വീണ്ടും കരിപ്പൂരിൽ എത്തിയപ്പോഴാണ് കസ്റ്റഡിയിൽ എടുക്കാൻ ശ്രമം നടത്തിയത്. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് കാറിൽ റിയാസ് രക്ഷപ്പെടുകയായിരുന്നു. പിൻവശത്ത് കിടന്ന കാറിൽ ഇടിച്ച ശേഷം ആഢംബര കാറുമായാണ് ഇയാൾ കടന്നുകളഞ്ഞത്.

റിയാസ് ഉപയോഗിച്ചിരുന്ന വെള്ള ആഢംബര കാറിൻ്റെ നിറം ഗ്രെ ആക്കിയതായി ഉദ്യോഗസ്ഥർ കണ്ടെത്തി. റിയാസിൻ്റെ ദുബായിലുള്ള കൂട്ടുപ്രതികളായ കെടുവള്ളി സ്വദേശികളായ ഷബീബിനും ജലീലിനും വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights: Search for gold smuggler who escaped in a car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here