മണ്ണാർക്കാട് ഏരിയാ കമ്മിറ്റിക്ക് ശേഷം ചേർന്ന ലോക്കൽ കമ്മിറ്റിയിൽ പി.കെ ശശിക്ക് പിന്തുണ

സിപിഐഎം മണ്ണാർക്കാട് ഏരിയാ കമ്മിറ്റി യോഗത്തിന് ശേഷം ചേർന്ന ലോക്കൽ കമ്മിറ്റിയിൽ പി.കെ ശശിക്ക് പിന്തുണ. കാര്യമായ വിമർശനങ്ങൾ യോഗത്തിൽ ഉയർന്നില്ല. പരാതിക്കാരൻ മൻസൂർ മാത്രമാണ് യോഗത്തിൽ വിമർശനം ഉന്നയിച്ചത്. ഏരിയാ കമ്മറ്റി യോഗത്തിൽ പി.കെ ശശിക്ക് എതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ശശി യൂണിവേഴ്സൽ കോളേജിന്റെ പേരിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണം എന്ന് ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗവും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Read Also: സാമ്പത്തിക ക്രമക്കേട്; പി.കെ ശശിക്കെതിരായ പരാതി ചർച്ച ചെയ്യാൻ സിപിഐഎം യോഗങ്ങൾ ഇന്ന് ചേരും
മണ്ണാർക്കാട് ഏരിയാ കമ്മിറ്റി യോഗത്തിനെത്തിയെങ്കിലും ശശിയെ പങ്കെടുപ്പിച്ചിരുന്നില്ല. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവും സംസ്ഥാനം കമ്മറ്റി അംഗം സി.കെ രാജേന്ദ്രനും പങ്കെടുത്ത ഏരിയാ കമ്മറ്റിയിൽ നിന്നാണ് പി.കെ ശശിയെ മാറ്റി നിർത്തിയത്. ഏകാധിപത്യ ശൈലി അനുവദിക്കാൻ ആകില്ലെന്ന രൂക്ഷ വിമർശനമാണ് മണ്ണാർക്കാട് ഏരിയാ കമ്മിറ്റി യോഗത്തിൽ ഉയർന്നത്.
Story Highlights: Support to PK Sasi in CPIM Mannarkkad Local Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here