Advertisement

‘കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമ്മുക്ക് ഞരമ്പുകളില്‍..’; സുധാകരന്റെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയാത്തതെന്ന് വി എന്‍ വാസവന്‍

October 16, 2022
Google News 3 minutes Read

തെക്കന്‍ കേരളത്തെക്കുറിച്ചുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി എന്‍ വാസവന്‍. കെ സുധാകരന്റെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ഒരിടത്തെ ജനങ്ങളെക്കാള്‍ മെച്ചമാണ് മറ്റൊരിടത്തെ ആളുകള്‍ എന്ന രാഷ്ട്രീയം ബഹിഷ്‌കരിക്കപ്പെടേണ്ടതാണ്. വള്ളത്തോളിന്റെ ‘ഭാരതമെന്ന് കേട്ടാലോ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമ്മുക്ക് ഞരമ്പുകളില്‍’ എന്ന വരികള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. (v n vasavan against k sudhakaran controversial remarks on southern kerala )

തെക്കന്‍ കേരളത്തെ അപമാനിച്ചുകൊണ്ടുള്ള കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പരാമര്‍ശം വിവാദമായിരുന്നു. കേരളത്തിന്റെ തെക്കന്‍ മേഖലയിലും മലബാര്‍ മേഖലയിലുമുള്ള രാഷ്ട്രീയക്കാര്‍ തമ്മില്‍ എത്ര വ്യത്യാസമുണ്ടെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു കെ.സുധാകരന്റെ പരാമര്‍ശം.

Read Also: തെക്കൻ കേരളത്തിന്റെ കഥ മലബാറിലുള്ള പഴയ കഥ, ആരെയും വിഷമിപ്പിക്കാൻ പറഞ്ഞതല്ല; കെ സുധാകരൻ

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. തെക്കും വടക്കുമല്ല പ്രശ്നം മനുഷ്യ ഗുണമാണ് വേണ്ടതെന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി.

Story Highlights: v n vasavan against k sudhakaran controversial remarks on southern kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here