തെക്കൻ കേരളത്തിന്റെ കഥ മലബാറിലുള്ള പഴയ കഥ, ആരെയും വിഷമിപ്പിക്കാൻ പറഞ്ഞതല്ല; കെ സുധാകരൻ

അഭിമുഖ വിവാദത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
തെക്കൻ കേരളത്തിന്റെ കഥ മലബാറിലുള്ള പഴയ കഥയാണ്,അത് താൻ ആവർത്തിച്ചുവെന്നു മാത്രം. ആരെയും വിഷമിപ്പിക്കാൻ പറഞ്ഞതല്ല. വിഷമമുണ്ടായെങ്കിൽ പിൻവലിക്കുന്നു. ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കഥ പറഞ്ഞത്. ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല. വ്യാഖ്യാനങ്ങൾ മറ്റാരുടെയെങ്കിലും കുബുദ്ധിയാകാമെന്ന് അദ്ദേഹം പ്രതികരിച്ചു. തരൂരിന് പരിചയക്കുറവുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ‘ട്രെയിനി’ എന്ന് ഉപയോഗിച്ചിട്ടില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.
തെക്കൻ കേരളത്തെ അപമാനിച്ചുകൊണ്ടുള്ള കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പരാമർശം വിവാദമായിരുന്നു. കേരളത്തിന്റെ തെക്കൻ മേഖലയിലും മലബാർ മേഖലയിലുമുള്ള രാഷ്ട്രീയക്കാർ തമ്മിൽ എത്ര വ്യത്യാസമുണ്ടെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു കെ.സുധാകരന്റെ പരാമർശം.
Read Also: ‘തെക്കും വടക്കും നോക്കാതെ ഒന്നായി മുന്നോട്ടുപോകണമെന്നാണ് അഭിപ്രായം’; പ്രതികരണവുമായി അടൂര്‍ പ്രകാശ്
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. തെക്കും വടക്കുമല്ല പ്രശ്‌നം മനുഷ്യ ഗുണമാണ് വേണ്ടതെന്നായിരുന്നു ശിവൻകുട്ടിയുടെ മറുപടി.
Story Highlights: K Sudhakaran Response Interview Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here