റോഡ് നിയമങ്ങള്‍ കര്‍ശനമാക്കി കുവൈറ്റ്; പ്രവാസികളുടെ ലൈസന്‍സ് പരിശോധനാ നടപടികള്‍ തുടങ്ങി

കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പരിശോധിക്കുന്ന നടപടികളാരംഭിച്ചു. പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകളുടെ ആര്‍ക്കൈവുകള്‍ പരിശോധിച്ച് നിയമപരമായാണോ ഓരോ ലൈസന്‍സും അനുവദിച്ചതെന്ന് ഉറപ്പാക്കും. നിയമാനുസൃതമല്ലാതെ ലൈന്‍സ് നേടിയവരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും ലൈസന്‍സ് പിന്‍വലിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.
Read Also: ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് സൗദി സന്ദര്‍ശിക്കാം; ഉംറം നിര്‍വഹിക്കാനും അവസരം
ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍, ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ എന്നിവര്‍ ഹവലിയിലെയും മുബാറക് അല്‍ കബീറിലെയും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ട്രാഫിക് ആന്റ് ഓപ്പറേഷന്‍ സെക്ടറില്‍ എത്തിയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
Story Highlights: Kuwait tightens road safety rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here