ഇലന്തൂര്‍ നരബലി കേസ്; ഷാഫി പണയം വച്ചത് പത്മത്തിന്റെ സ്വര്‍ണമെന്ന് സ്ഥിരീകരിച്ചു
നാടിനെ നടുക്കിയ പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ഷാഫി പണയം വച്ച സ്വര്‍ണം കൊല്ലപ്പെട്ട പത്മത്തിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. പത്മത്തിന്റെ മകനും സഹോദരിയും സ്വര്‍ണം തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ ധനാകര്യ സ്ഥാപനത്തിലാണ് ഷാഫി സ്വര്‍ണം പണയം വച്ചത്.
പത്മയുടെ സഹോദരി പഴനിയമ്മ ഷാഫിയുമായി തെളിവെടുപ്പ് നടത്തുന്ന സ്ഥലത്തെത്തിയാണ് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചറിഞ്ഞത്. തെളിവെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാലര പവന്‍ സ്വര്‍ണമാണ് പൊലീസ് കണ്ടെടുത്തത്. ധനകാര്യ സ്ഥാപനത്തിലെ തെളിവെടുപ്പിന് ശേഷം ഷാഫിയുടെ വീട്ടിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.
Read Also: ഇലന്തൂർ നരബലി; മൃതദേഹങ്ങളിൽ ആന്തരികാവയവങ്ങൾ ഇല്ലെന്ന് പൊലിസ്
പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകള്‍ക്ക് പുറമെ ഷാഫിയുടെ സാന്നിധ്യമുണ്ടായിരുന്ന മറ്റ് ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. മൃതദേഹങ്ങളില്‍ ആന്തരിക അവയവങ്ങള്‍ മുറിച്ച് മാറ്റിയിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. മൂന്ന് പ്രതികളുടെയും അടുത്ത സുഹൃത്തുക്കളെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതിനായുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പ്രതികളുടെ പൂര്‍വകാല ചരിത്രം പരിശോധിക്കുന്നതിനാണ് നടപടി.
Story Highlights: the gold pawned by shafi is belongs to padma elanthoor human sacrifice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here