Advertisement

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്‍വിളികള്‍ ടോം ആന്‍ഡ് ജെറി കളികള്‍ മാത്രം; വിമര്‍ശനവുമായി വി.ടി ബല്‍റാം

October 17, 2022
Google News 3 minutes Read
vt balram against governor arif mohammad khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വി ടി ബല്‍റാം. ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല. ഗവര്‍ണര്‍ പദവിയേക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നല്ല ഉദ്ദേശത്തിലാണെങ്കില്‍ അവ ഭരണഘടനയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഭായ് ഭായ് ബന്ധമായിരുന്നു എന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.( vt balram against governor arif mohammad khan)

ഈയടുത്ത കാലത്തെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്‍വിളികളും വെറും ടോം ആന്‍ഡ് ജെറി കളികള്‍ മാത്രമാണ്. മന്ത്രിമാരെ പ്രത്യേക കാരണമില്ലാതെ പിന്‍വലിക്കാനൊക്കെ ഏതെങ്കിലും ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് ഭരണഘടനയുടേയും കോടതി വിധികളുടേയും പ്രാഥമിക ജ്ഞാനമെങ്കിലുമുള്ള ഒരാള്‍ക്കും കരുതാനാകില്ല. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും സ്വന്തം ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചും താനിരിക്കുന്ന കസേരയുടെ അന്തസ്സ് വീണ്ടെടുക്കാന്‍ തയ്യാറാവണമെന്നും ബല്‍റാം പറഞ്ഞു.

‘ആര്‍എസ്എസ് നോമിനിയായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശനാതീതനല്ല. ഗവര്‍ണര്‍ പദവിയേക്കുറിച്ചും അതിലിരിക്കുന്ന വ്യക്തികള്‍ എടുക്കുന്ന തീരുമാനങ്ങളേക്കുറിച്ചും വിമര്‍ശനങ്ങള്‍ ആദ്യമായിട്ടല്ല ഉയര്‍ന്നുവരുന്നത്. അത്തരം വിമര്‍ശനങ്ങള്‍ സദുേദ്ദശ്യപരമാണെങ്കില്‍ അത് ഗവര്‍ണര്‍ പദവിയേയും അതുവഴി നമ്മുടെ ഭരണഘടനയേയും ശക്തിപ്പെടുത്തുകയാണ് ചെയ്യുക, ദുര്‍ബ്ബലപ്പെടുത്തുകയല്ല.

Read Also: ബില്ലുകളില്‍ ഒപ്പിടാതെ വൈകിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളി; ഗവര്‍ണര്‍ക്കെതിരെ നിയമമന്ത്രി

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനയും ജനാധിപത്യവും അദ്ദേഹത്തിലേല്‍പ്പിച്ച ഉത്തരവാദിത്തങ്ങളോട് നീതിപുലര്‍ത്തിക്കൊണ്ടല്ല പ്രവര്‍ത്തിക്കുന്നത് എന്ന് വിമര്‍ശിക്കാന്‍ ഇക്കാലയളവില്‍ നിരവധി സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. പൗരത്വ നിയമത്തിനും കാര്‍ഷിക നിയമത്തിനുമൊക്കെ എതിരായി കേരളത്തിന്റെ നിയമസഭയില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രകടിപ്പിക്കപ്പെട്ട നാടിന്റെ പൊതുവികാരത്തെ പുച്ഛത്തോടെ അവഗണിച്ച ഗവര്‍ണര്‍ക്കെതിരെ അന്ന് ശക്തമായി പ്രതികരിക്കാന്‍ യുഡിഎഫ് മാത്രമാണ് രംഗത്തുവന്നത്. ഫെഡറലിസത്തിനെതിരായ ഗവര്‍ണറുടെ ധിക്കാരപരമായ സമീപനത്തിനു മുന്‍പില്‍ അന്ന് പഞ്ചപുച്ഛമടക്കി നില്‍ക്കുകയായിരുന്നു സര്‍ക്കാരും ഭരണമുന്നണിയും.

Read Also: ഗവര്‍ണര്‍ അധികാരം ദുരുപയോഗം ചെയ്താല്‍ സര്‍ക്കാര്‍ തുടര്‍ നടപടിയെക്കുറിച്ച് ആലോചിക്കും; കാനം രാജേന്ദ്രന്‍

സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടിയുള്ള ഭായ് ഭായ് ബന്ധമായിരുന്നു എന്നും സര്‍ക്കാരും ഗവര്‍ണറും തമ്മില്‍. അതിന്റെ ഭാഗമായാണ് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനമടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നിയമവിരുദ്ധ താത്പര്യങ്ങളെ ഗവര്‍ണര്‍ അംഗീകരിച്ചു നല്‍കിയത്. പിന്നീട് കുറ്റസമ്മതം നടത്തിയെങ്കിലും അനര്‍ഹനായ വി സിയെ പുറത്താക്കാന്‍ ഇതുവരെ ഗവര്‍ണര്‍ തയ്യാറായിട്ടില്ല. ചില്ലറ സൗന്ദര്യപ്പിണക്കങ്ങള്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ ഉണ്ടാകുമ്പോള്‍ ഉടന്‍ ഇടപെട്ട് പരിഹരിക്കാന്‍ സംഘ് പരിവാര്‍ കാര്‍മ്മികത്വത്തില്‍ ഇടനിലക്കാര്‍ രംഗത്തിറങ്ങുന്നതാണ് പതിവ്.

ഈയടുത്ത കാലത്തെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്‍വിളികളും വെറും ടോം ആന്‍ഡ് ജെറി കളികള്‍ മാത്രമാണ്. സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാരെ പ്രത്യേക കാരണമില്ലാതെ പിന്‍വലിക്കാനൊക്കെ ഏതെങ്കിലും ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് ഭരണഘടനയുടേയും കോടതി വിധികളുടേയും പ്രാഥമിക ജ്ഞാനമെങ്കിലുമുള്ള ഒരാള്‍ക്കും കരുതാനാകില്ല. ഗവര്‍ണറുടെ ഇത്തരം ഉണ്ടയില്ലാവെടികള്‍ അര്‍ഹിക്കുന്നത് സഹതാപം മാത്രമാണ്.
കേരള ഗവര്‍ണര്‍ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും സ്വന്തം ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചും താനിരിക്കുന്ന കസേരയുടെ അന്തസ്സ് വീണ്ടെടുക്കാന്‍ ഇനിയെങ്കിലും തയ്യാറാവണം’. വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

Story Highlights: vt balram against governor arif mohammad khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here