Advertisement

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

October 18, 2022
Google News 3 minutes Read
accused who tried to kill the youth were arrested

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പൊലീസ് പിടിയിൽ. കൊല്ലം ഇരവിപുരം ഇടക്കുന്നം നിലമേൽ തൊടിയിൽ രാഹുൽ (28), ഇരവിപുരം ഇടക്കുന്നം സ്‌നേഹതീരം സുനാമി ഫ്‌ളാ​റ്റിൽ രാജീവ് (29) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ( accused who tried to kill the youth were arrested ).

Read Also: കോതമംഗലത്ത് ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ

ശനിയാഴ്ച രാത്രി 9 മണിയോടെ വള്ളക്കടവ് സുനാമി ഫ്‌ളാ​റ്റിലെ താമസക്കാരനായ ജോൺസൻ (30) വീട്ടിലേക്ക് പോകുന്ന വഴിക്ക് പ്രതികൾ ഇദ്ദേഹത്തെ അകാരണമായി ചീത്ത വിളിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത വിരോധത്തിലാണ് പ്രതികൾ തടിക്കഷ്ണം കൊണ്ട് ഇയാളെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

ഗുരുതരമായി പരിക്കേ​റ്റ ജോൺസൻ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജോൺസന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്​റ്റർ ചെയ്യ്ത ഇരവിപുരം പൊലീസ് ഉടനടി പ്രതികളെ അറസ്​റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Story Highlights: accused who tried to kill the youth were arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here