യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പൊലീസ് പിടിയിൽ. കൊല്ലം ഇരവിപുരം ഇടക്കുന്നം നിലമേൽ തൊടിയിൽ രാഹുൽ (28), ഇരവിപുരം ഇടക്കുന്നം സ്‌നേഹതീരം സുനാമി ഫ്ളാറ്റിൽ രാജീവ് (29) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ( accused who tried to kill the youth were arrested ).
Read Also: കോതമംഗലത്ത് ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ
ശനിയാഴ്ച രാത്രി 9 മണിയോടെ വള്ളക്കടവ് സുനാമി ഫ്ളാറ്റിലെ താമസക്കാരനായ ജോൺസൻ (30) വീട്ടിലേക്ക് പോകുന്ന വഴിക്ക് പ്രതികൾ ഇദ്ദേഹത്തെ അകാരണമായി ചീത്ത വിളിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത വിരോധത്തിലാണ് പ്രതികൾ തടിക്കഷ്ണം കൊണ്ട് ഇയാളെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജോൺസൻ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജോൺസന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത ഇരവിപുരം പൊലീസ് ഉടനടി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Story Highlights: accused who tried to kill the youth were arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here