Advertisement

രാത്രിയിലെ ഭക്ഷണം നേരത്തെ കഴിക്കുന്നത് ഭാരം കുറയാന്‍ സഹായിക്കുമോ? പഠനറിപ്പോർട്ട്

October 18, 2022
Google News 1 minute Read

ആരോഗ്യമുള്ള ശരീരം സന്തോഷമുള്ള ജീവിതം പ്രധാനം ചെയ്യും. അതുകൊണ്ട് തന്നെയാണ് വ്യായാമത്തിലും ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പറയുന്നത്. എല്ലാം വാരിവലിച്ചു കഴിക്കുന്നതിന് പകരം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകിവേണം ഭക്ഷണം തെരഞ്ഞെടുക്കാൻ. തെരഞ്ഞെടുക്കുന്ന ഭക്ഷണം പോലെതന്നെ പ്രധാനമാണ് ഭക്ഷണം കഴിക്കുന്ന സമയവും. ഭക്ഷണം കഴിക്കുന്ന സമയം ശരീരത്തിന്റെ ഊര്‍ജ്ജവിനിയോഗത്തെയും വിശപ്പിനെയും കൊഴുപ്പ് ശേഖരിക്കുന്ന രീതിയെയുമൊക്കെ സ്വാധീനിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

സാധ്യമാകുമെങ്കിൽ രാവിലത്തെ ഭക്ഷണത്തിനു ശേഷം ഒരു പത്ത് മണിക്കൂറിനുള്ളില്‍ ആ ദിവസത്തേക്ക് ആവശ്യമായ ഭക്ഷണമെല്ലാം കഴിക്കുന്നത് ആരോഗ്യകരമായ ശരീരം പ്രധാനം ചെയ്യുമെന്നാണ് ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നത്. അതായത് രാവിലെ ഒമ്പത് മണിക്ക് പ്രഭാതഭക്ഷണം കഴിക്കുന്നവരാണെങ്കിൽ അവർ വൈകുന്നേരം ഏഴ് മണിക്കെങ്കിലും രാത്രി ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉചിതം. നാലു മണിക്കൂര്‍ വൈകി ഭക്ഷണം കഴിക്കുന്നവര്‍ക്ക് കൂടുതല്‍ വിശപ്പുണ്ടാകും. മാത്രവുമല്ല ഇവരുടെ ശരീരം കാലറി ദഹിപ്പിക്കുന്നതിന്റെ നിരക്ക് കുറവായിരിക്കും. അതുകൊണ്ട് ഇവരിൽ കൊഴുപ്പ് കെട്ടിക്കിടക്കാനുള്ള സാധ്യത കൂടുതലാണെന്നും സെല്‍ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.

ദിവസത്തിൽ നേരത്തെ ഭക്ഷണം കഴിക്കുകയും നേരം വൈകി ഭക്ഷണം കഴിക്കുകയൂം ചെയ്യുന്ന രണ്ട് സംഘങ്ങളാക്കിയാണ് പഠനം നടത്തിയത്. അമിതഭാരമുള്ള 16 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്.
ഒരേ തരത്തിലുള്ള ഭക്ഷണമാണ് ഇവര്‍ക്ക് നല്‍കിയത്. പഠനത്തിൽ ഭക്ഷണം വൈകി കഴിക്കുന്നവരിൽ ലെപ്റ്റിന്‍ എന്ന ഹോര്‍മോണ്‍ താഴ്ന്ന തോതിലാണ് കാണപ്പെട്ടത്. വിശപ്പിനെ നിയന്ത്രിക്കാനും വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കാനും സഹായിക്കുന്ന ഹോര്‍മോണാണ് ലെപ്റ്റിന്‍.

Story Highlights: Eating late increase the risk of weight gain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here