Advertisement

ഇലന്തൂർ ഇരട്ട നരബലി : പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

October 18, 2022
1 minute Read
elanthoor human sacrifice interrogation continues

ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പത്ത് മണിയോടെ എറണാകുളം പോലിസ് ക്ലബ്ബിൽ എത്തിച്ചാകും ചോദ്യം ചെയ്യൽ. തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക അന്വേഷണസംഘം രാവിലെ യോഗം ചേരും. പ്രതികളുമായുള്ള തെളിവെടുപ്പ് സംബന്ധിച്ച് യോഗം തീരുമാനമെടുക്കും.

ഫൊറൻസിക് അന്വേഷണത്തിൻ്റെ ഭാഗമായുള്ള പ്രതികളുടെ വൈദ്യ പരിശോധന ഇന്നലെ കളമശേരി മെഡിക്കൽ കോളജിൽ പൂർത്തിയായിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ പൊട്ടൻസി ടെസ്റ്റ്‌ ഉൾപ്പടെ ഉള്ള പരിശോധനകളുടെ ഫലം ലഭിക്കുമെന്നാണ് പോലിസ് കരുതുന്നത്. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത അന്വേഷണ സംഘത്തിന് ലഭിക്കും.

Story Highlights: elanthoor human sacrifice interrogation continues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top