ഫിഫ ലോകകപ്പ് ടിക്കറ്റുള്ളവര്‍ക്ക് സൗദി സന്ദര്‍ശിക്കാം; ഓണ്‍ലൈനിലൂടെ വിസയ്ക്ക് അപേക്ഷിക്കാം

ഖത്തര്‍ ഫിഫ ലോകകപ്പ് ടിക്കറ്റുള്ളവര്‍ക്ക് സൗദി സന്ദര്‍ശിക്കാനുള്ള വിസാ സേവനം ലഭ്യമായി തുടങ്ങി. വിദേശകാര്യ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി വിസയ്ക്ക് അപേക്ഷിക്കാം. ഖത്തര്‍ ലോകകപ്പിനുള്ള ഫാന്‍ കാര്‍ഡ് അഥവാ ഹയ്യ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് സൗജന്യമായി സൗദി സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്ന ഇലക്ട്രോണിക് വിസ സേവനം സൗദി വിദേശകാര്യ മന്ത്രാലയം ഞായറാഴ്ചയാണ് ആരംഭിച്ചത്. ( FIFA World Cup ticket holders can visit Saudi Arabia ).
ഹയ്യ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് https://visa.mofa.gov.sa എന്ന വെബ്സൈറ്റ് വഴി സൗദി വിസക്കായി അപേക്ഷിക്കാം. ഹയ്യ കാര്‍ഡുടമകള്‍ക്കു അപേക്ഷിക്കാനുള്ള ഓപ്ഷന്‍ കഴിഞ്ഞ ദിവസം മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. വിസ ഫീസ് സൌദി ഗവണ്‍മെന്‍റ് വഹിക്കുമെങ്കിലും അപേക്ഷകര്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസി എടുക്കണമെന്ന നിര്‍ദേശമുണ്ട്.
Read Also: ഈ വര്‍ഷം അവസാനത്തോടെ 11 മേഖലകളില്‍ കൂടി സൗദിവല്‍ക്കരണം പ്രാബല്യത്തില്‍ വരും
ഹയ്യ കാര്‍ഡുടമകള്‍ക്ക് ഈ വിസയില്‍ 60 ദിവസം വരെ സൗദിയില്‍ കഴിയാം. സൗദിയുടെ ടൂറിസം കേന്ദ്രങ്ങളും ചരിത്ര സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതോടൊപ്പം മുസ്ലിംകള്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശനത്തിനും അവസരം ലഭിക്കും. ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിച്ചിട്ടില്ലെങ്കിലും സൗദി സന്ദര്‍ശിക്കാനുള്ള വിസ അനുവദിക്കും.
ഖത്തർ 2022 ഫുട്ബോൾ ലോകകപ്പിനായി പുതിയ ടിക്കറ്റിംഗ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തിട്ടുണ്ട്. ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും സേവനം ലഭ്യമാകുമെന്ന് ഫിഫ അറിയിച്ചു. ആപ്പ് ഉപയോക്താക്കളെ ടിക്കറ്റുകളിലേക്ക് ആക്‌സസ് ചെയ്യാനും അവരുടെ വിവരങ്ങൾ മാറ്റാനും മറ്റുള്ളവർക്ക് എളുപ്പത്തിൽ അയയ്‌ക്കാനും അനുവദിക്കും. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) തുറക്കുന്ന രണ്ട് ടിക്കറ്റിംഗ് സെന്ററുകളിൽ ടിക്കറ്റുകളുടെ കൗണ്ടർ വിൽപ്പന ഒക്ടോബർ 18ന് ആരംഭിക്കും.
Story Highlights: FIFA World Cup ticket holders can visit Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here