ബാലൺ ഡി ഓർ പുരസ്കാരം കരീം ബെൻസെമയ്ക്ക്

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം കരീം ബെൻസെമയ്ക്ക് ലഭിച്ചു. 1998 ന് ശേഷമാണ് ഒരു ഫ്രഞ്ച് താരം ബാലൺ ഡി ഓർ പുരസ്കാരം നേടുന്നത്. 2021-22 സീസണിൽ ബെൻസെമ നേടിയത് 44 ഗോളുകളാണ്. റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആക്കുന്നതിൽ കരീം ബെൻസെമ നിർണായക പങ്കാണ് വഹിച്ചത്. ( Karim benzema won Ballon d’Or 2022).
Read Also: മെസിയെക്കാൾ ബാലൻ ഡി ഓർ പുരസ്കാരത്തിനർഹൻ താനാണെന്ന് ക്രിസ്ത്യാനോ റൊണാൾഡോ
ചാമ്പ്യൻസ് ലീഗിൽ റയലിന് വേണ്ടി 15 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിനെ ലാ ലിഗ ചാമ്പ്യൻ ആക്കുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 27 ഗോളുകൾ നേടിയ കരീം ബെൻസെമയാണ് ഗോൾഡൻ ബൂട്ട് നേടിയത്.
ഇതോടൊപ്പം മികച്ച യുവതാരത്തിനുളള കോപ്പ ട്രോഫി സ്പാനിഷ് താരം ഗാവിക്ക് ലഭിച്ചു. മികച്ച വനിതാ താരത്തിനുളള ബലോൺ ദ്യോർ പുരസ്കാരം അലക്സിയ പ്യുതേയാസ്സിനാണ്. തുടച്ചയായ രണ്ടാം തവണയാണ് സ്പാനിഷ് താരം അലക്സിയ ബാലൺ ഡി ഓർ പുരസ്കാരം നേടുന്നത്.
Story Highlights: Karim benzema won Ballon d’Or 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here