Advertisement

ദുബായ് പൊലീസിന് 100 എസ് യു വി വാഹനങ്ങൾ നൽകി സ്വദേശി വ്യവസായി

October 18, 2022
Google News 2 minutes Read
Khalaf Al Habtoor donates 100 cars to Dubai Police

ദുബായ് പൊലീസിന് 100 എസ് യു വി വാഹനങ്ങൾ നൽകി സ്വദേശി വ്യവസായി. അൽഹബ്തൂർ ഗ്രൂപ്പ് സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ഖലഫ് അഹമ്മദ് അൽ ഹബ്തൂറാണ് ​ദുബായ് പോലീസിന് 100 മിത്സുബിഷി പജീറോ വാഹനങ്ങൾ കൈമാറിയത്. ( Khalaf Al Habtoor donates 100 cars to Dubai Police ).

Read Also: ദുബായ് പൊലീസിലെ കമാൻഡ് സെന്ററിൽ ആദ്യമായി ചാർജെടുത്ത് വനിതാ ഓഫിസർമാർ

തന്റെ രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ സർക്കാരുമായി കൈകോർക്കുക എന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നതായും പൊതുജനങ്ങളെ സംരക്ഷിക്കാനുള്ള ദുബായിലെ പൊലീസ് സേനയുടെ പരിശ്രമങ്ങൾക്ക് നൽകുന്ന തൻറെ പിന്തുണയാണ് നടപടിയെന്നും ഖലഫ് അഹമ്മദ് അൽ ഹബ്തൂർ പറഞ്ഞു. ഹബ്​തൂറിൻറെ പ്രവൃത്തി അഭിനന്ദനാർഹമാണെന്ന് ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​​ ലഫ്​റ്റനൻറ്​ ജനറൽ അബ്​ദുള്ള ഖലീഫ അൽ മർറി പറഞ്ഞു.

ദുബായിൽ നടന്ന ചടങ്ങിൽ വാഹനങ്ങൾ ദുബായ് പൊലീസ് തങ്ങളുടെ വാഹന ശ്രേണിയിലേക്ക് ഏറ്റുവാങ്ങി. ദുബായ് പൊലീസ് ഓപറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈത്തി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Story Highlights: Khalaf Al Habtoor donates 100 cars to Dubai Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here