നോർവെ യാത്ര സംസ്ഥാനത്തിനുവേണ്ടി, മത്സ്യബന്ധന മേഖലയിൽ വൻകുതിച്ചുചാട്ടം വരും; മുഖ്യമന്ത്രി

നോർവെയുമായുള്ള കേരളത്തിന്റെ ബന്ധം മത്സ്യബന്ധന മേഖലയിൽ വൻ കുതിച്ചുചാട്ടമുട്ടാക്കുമെന്നും സംസ്ഥാനത്തിൻ്റെ മുന്നോട്ടു പോക്കിന് അനുയോജ്യമായ ലക്ഷ്യങ്ങളോടെയാണ് യാത്ര നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ നേട്ടമാണ് നേർവെ യാത്രകൊണ്ടുണ്ടായത്. ( norway trip; huge boom fishing sector; pinarayi vijayan ).
Read Also: ഇന്ത്യയിൽ മൊബൈൽ ഇന്റർനെറ്റ് വേഗം കൂടിയെന്ന് ഊക്‌ല; ഒന്നാം സ്ഥാനത്ത് നോർവെ, ഏറ്റവും പിന്നിൽ വെനിസ്വല..
മാരിടൈം ക്ലസ്റ്ററിനായി നോർവെയുടെ സഹായവാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ യാഥാർത്ഥ്യമാകും. സംസ്ഥാനത്തിൻ്റെ മുന്നോട്ട് പോക്കിന് അനിവാര്യമായിരുന്നു ഈ യാത്ര. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിൽ പത്ത് യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യമാണുണ്ടായത്.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി കേരളത്തെ മാറ്റാൻ ചർച്ചയുണ്ടായി. നിർദ്ദേശങ്ങൾ ലോക കേരള സഭാ സെക്രട്ടേറിയറ്റ് പരിശോധിച്ച് സർക്കാരിന് കൈമാറും. യുകെ എംപ്ലോയ്മെൻ്റ് നവംബറിൽ സംഘടിപ്പിക്കും. 3000ൽ അധികം ഒഴിവുകളിലേക്ക് തൊഴിലവസരങ്ങൾ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights: norway trip; huge boom fishing sector; pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here