മയക്കുമരുന്ന് ലഹരിയിൽ മാതാപിതാക്കളെ കുത്തിപ്പരുക്കേൽപ്പിച്ച മകൻ അറസ്റ്റിൽ

കോഴിക്കോട് എരഞ്ഞിപ്പാലത്ത് മയക്കുമരുന്ന് ലഹരിയിൽ മാതാപിതാക്കൾക്ക് നേരെ മകന്റെ ആക്രമണം. എരഞ്ഞിപ്പാലം സ്വദേശികളായ ഷാജി, ഭാര്യ ബിജി എന്നിവരെയാണ് മകൻ കുത്തി പരുക്കേൽപ്പിച്ചത്. നെഞ്ചിന് കുത്തേറ്റ ഷാജിയുടെ നില ഗുരുതരമാണ്. ഭാര്യ ബിജിയ്ക്ക് കഴുത്തിന് പിന്നിൽ കുത്തേറ്റെങ്കിലും പരുക്ക് ഗുരുതരമല്ല. ലഹരിക്കടിമയായ മകൻ ഷൈൻ കുമാറിനെ നടക്കാവ് പൊലീസ് സാഹസികമായാണ് പിടികൂടിയത്. ( Son arrested for stabbing his parents ).
എരഞ്ഞിപ്പാലത്തെ വാടക വീട്ടിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം തുടങ്ങിയത്. ലഹരി ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട നിലയിൽ എത്തിയ ഷൈൻകുമാർ സ്വത്തു വീതം വയ്ക്കുന്ന വിഷയം ഉന്നയിച്ച് കലഹിക്കുകയായിരുന്നു എന്നാണ് പൊലീസ് കേസ്. സ്വബോധം നഷ്ടപ്പെട്ട പ്രതി അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തിയെന്ന് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു.
Read Also: ഓപ്പണ്‍ ഫെയറില്‍ പങ്കെടുക്കാന്‍ വുമണ്‍സ് കോളജിന്റെ മതില്‍ ചാടിക്കടന്ന് യുവാക്കള്‍; കേസെടുത്ത് പൊലീസ്
പൊലീസ് എത്തി ഷൈനിനെ മുറിയിൽ പൂട്ടിയിട്ടെങ്കിലും അക്രമാസക്തനായതോടെ അമ്മ മുറിതുറന്നു. ഇതോടെ അമ്മയുടെ കഴുത്തിന് പിന്നിൽ ആദ്യം കുത്തി – തുടർന്ന് കിടപ്പിലായിരുന്ന അച്ഛന്റെ ദേഹത്ത് കയറിയിരുന്ന് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. പ്രതിയെ പിന്തിപ്പിരിയ്ക്കാനായി പൊലീസ് വീട്ടിനുള്ളിൽ രണ്ട് തവണ വെടിയുതിർത്തു. വെടിയൊച്ചയിൽ പതറിയ പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു
മാതാപിതാക്കളെ പൊലീസ് ആശുപത്രിയിലാക്കി. പിതാവ് ഷാജിയുടെ നെഞ്ചിനേറ്റ മുറിവ് ആഴത്തിലുള്ളതാണ്. മാതാവ് ബിജിയുടെ പരുക്ക് ഗുരുതരമല്ല. ലഹരിക്കടിമപ്പെട്ട ഷൈൻ നേരത്തെ അച്ഛന്റെ കാല് തല്ലിയൊടിച്ചിരുന്നു. വേറെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷൈനെന്നും പൊലീസ് അറിയിച്ചു.
Story Highlights: Son arrested for stabbing his parents
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here