ഓപ്പണ്‍ ഫെയറില്‍ പങ്കെടുക്കാന്‍ വുമണ്‍സ് കോളജിന്റെ മതില്‍ ചാടിക്കടന്ന് യുവാക്കള്‍; കേസെടുത്ത് പൊലീസ്

ഡല്‍ഹി മിറാന്‍ഡ ഹൗസ് വുമണ്‍സ് കോളജിന്റെ മതില്‍ചാടി കടന്ന് യുവാക്കള്‍. ക്യാമ്പസിലെ ഓപ്പണ്‍ ഫെയറില്‍ പങ്കെടുക്കാനാണ് പുറത്തുനിന്നുള്ള യുവാക്കള്‍ മതില്‍ ചാടി കടന്നത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്യാമ്പസിനുള്ളില്‍ കടന്ന ശേഷം പെണ്‍കുട്ടികളോട് യുവാക്കള്‍ മോശമായി പെരുമാറുകയും ചെയ്തു. ഈ മാസം 14നായിരുന്നു സംഭവം നടന്നത്.
സുരക്ഷാ ജീവനക്കാരനുണ്ടായിട്ടും ഇയാളെ എതിര്‍ത്താണ് പുറത്തുനിന്നുള്ളവര്‍ പെണ്‍കുട്ടികളുടെ ക്യാമ്പസില്‍ അനുമതിയില്ലാതെ പ്രവേശിച്ചത്. യുവാക്കള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കും മിറാന്‍ഡ ഹൗസ് പ്രിന്‍സിപ്പലിനും കത്തയച്ചു. വനിതാ കമ്മിഷന്‍ കേസിന്റെ വിശദാംശങ്ങള്‍ തേടുകയും ചെയ്തിട്ടുണ്ട്.
ഒക്ടോബര്‍ 24 ന് ദീപാവലി ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ ക്യാമ്പസില്‍ എന്ത് സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയതെന്നും കമ്മീഷന്‍ ചോദിച്ചു. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പ്രത്യേക കേസെടുക്കുമെന്ന് കോളജ് അധികൃതര്‍ പ്രതികരിച്ചു.
Read Also: മാങ്ങ മോഷ്ടിച്ച പൊലീസായി ഫാന്‍സി ഡ്രസ്; എല്‍കെജി കുട്ടി വൈറലായി; വിഡിയോ നീക്കം ചെയ്യണമെന്ന് രക്ഷിതാവിനോട് സ്‌കൂള്‍
ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി 14ന് കോളജില്‍ ആഘോഷം നടന്നിരുന്നു. ഇതിനിടിയിലേക്കാണ് യുവാക്കള്‍ പുറത്തുനിന്നെത്തി മതില്‍ ചാടി കടന്ന് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്. തുടര്‍ന്നാണ് വനിതാ കമ്മിഷനടക്കം വിഷയത്തില്‍ ഇടപെട്ട് പെണ്‍കുട്ടികളുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. വുമണ്‍സ് കോളജില്‍ പുരുഷന്മാര്‍ പ്രവേശിച്ചത് സുരക്ഷാ വീഴ്ചയാണെന്നും നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്നിം കമ്മിഷന്‍ ട്വിറ്റ് ചെയ്തു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
Story Highlights: men from outside scaling the walls of women’s College delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here