ചെലവഴിച്ചത് 2 കോടി രൂപ; 30 വർഷത്തെ തന്റെ സമ്പാദ്യം ഉപയോഗിച്ച് മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കാണാൻ യുവതി

ടൈറ്റാനിക് എന്ന പേര് നമുക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല. എത്രയെത്ര കപ്പലുകൾ ഈ ലോകത്ത് ഇനി വന്നാലും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് ടൈറ്റാനിക് എന്നായിരിക്കും. മുങ്ങാത്തത് എന്ന് കണക്കാക്കപ്പെട്ടിരുന്ന ടൈറ്റാനിക് കപ്പലിന് സംഭവിച്ചത് നേരെ വിപരീതമായാണ്. കാത്തിരുന്ന വിധി അതിദാരുണമായിരുന്നു. ഇന്നും, കപ്പലിന്റെ കഥയും അതിന്റെ ദാരുണമായ അന്ത്യവും ആളുകൾക്ക് അത്ഭുതമാണ്. ഇന്നും ആ കപ്പൽ നേരിലൊന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന പലരും ഉണ്ട്. ടൈറ്റാനിക് കാണണമെന്ന തന്റെ ആഗ്രഹം നിറവേറ്റിയ യുവതിയാണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ വിഡിയോ ബിബിസിയാണ് പങ്കുവച്ചത്. അമേരിക്കക്കാരിയായ റെനാറ്റ ജോൺസിയാണ് കഥയിലെ താരം. ബാങ്ക് ഉദ്യോഗസ്ഥയാണ് റെനാറ്റ. ഒടുവിൽ തന്റെ ഏറെ കാലത്തെ സ്വപ്നം സാക്ഷാത്‌കരിച്ചിരിക്കുകയാണ് ഈ 50 വയസുകാരി. ടൈറ്റാനിക് സിനിമ കണ്ടതിന് ശേഷമാണ് റെനാറ്റയുടെ ഉള്ളിൽ ഇങ്ങനെയൊരു സ്വപ്നം പൂവിട്ടത്. തന്റെ 30 വർഷത്തെ സമ്പാദ്യം ഉപയോഗിച്ചാണ് റെനാറ്റ ഇതിനായി ഉപയോഗിച്ചത്. 250,000 ഡോളർ അതായത് 2 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
ഓഷ്യനോഗ്രഫിയാണ് തന്റെ പാഠ്യവിഷയമായി റെനാറ്റ തിരഞ്ഞെടുത്തത്. യുവതിയുടെ സന്ദർശനത്തിന്റെ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിശ്ചയദാർഢ്യത്തോടെ സ്വപ്‌നങ്ങൾക്കായി പരിശ്രമിച്ചാൽ അത് യാഥാർത്ഥ്യമാകും എന്നുള്ളതിന് തെളിവാണ് ഈ വിഡിയോ. ടൈറ്റാനിക് അവശിഷ്ടങ്ങൾ വെള്ളത്തിനടിയിലുള്ള യുനെസ്കോ പൈതൃക സൈറ്റാണ്. മുങ്ങുന്ന സമയത്ത്, കപ്പലിൽ ഏകദേശം 2,200 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു.
Story Highlights: Woman spends around Rs 2 crore to visit Titanic wreckage after saving up for over 30 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here