വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും ഉടന്‍ യുക്രൈന്‍ വിടണം; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും ഉടന്‍ യുക്രൈന്‍ വിടണമെന്ന് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. റഷ്യ നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കേയാണ്, ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. യുക്രൈന്‍ നഗരങ്ങളില്‍ റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. സൈത്തൊമിര്‍, നിപ്രോ മേഖലകളില്‍ വൈദ്യുതി, ജല വിതരണം തടസ്സപ്പെട്ടു.(indian citizens to leave ukraine urgently)
Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ
യുക്രൈനിലേക്കുള്ള യാത്ര ഇന്ത്യക്കാര്‍ നിര്‍ത്തിവെക്കണം. വിദ്യാര്‍ഥികള്‍ അടക്കം യുക്രൈനില്‍ ഇപ്പോഴുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ തന്നെ രാജ്യം വിടണമെന്നും കീവിലെ ഇന്ത്യന്‍ എംബസിയിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി. യുക്രൈനിലെ നാല് സ്ഥലങ്ങളില്‍ പട്ടാള നിയമം നടപ്പിലാക്കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംബസി നിര്‍ദേശം വന്നത്.റഷ്യ-യുക്രൈന്‍ സംഘര്‍ഷം മൂലം സുരക്ഷാ സാഹചര്യം കൂടുതല്‍ വഷളായതിനെ തുടര്‍ന്നാണ് നിര്‍ദേശം.
Story Highlights: indian citizens to leave ukraine urgently
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here