Advertisement

‘കുടവയർ കാണാം, ആർക്കും ഫിറ്റ്നസില്ല’; പാക് താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മിസ്ബാഹ്

October 19, 2022
2 minutes Read
Misbah Pakistan players fitness

പാകിസ്താൻ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പരിശീലകനും ക്യാപ്റ്റനുമായ മിസ്ബാഹ് ഉൽ ഹഖ്. താരങ്ങളുടെ കുടവയർ കാണാമെന്നും ആർക്കും ഫിറ്റ്നസില്ലെന്നും മിസ്ബാഹ് തുറന്നടിച്ചു. മുൻ താരങ്ങൾ ഇങ്ങനെ ആയിരുന്നില്ലെന്നും ഇപ്പോൾ ഒരു ഫിറ്റ്നസ് പരിശോധന പോലും നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി ക്രിക്കറ്റ് പാകിസ്താൻ റിപ്പോർട്ട് ചെയ്തു. (Misbah Pakistan players fitness)

Read Also: മഴ; ഇന്ത്യ-ന്യൂസീലൻഡ് സന്നാഹമത്സരം ഉപേക്ഷിച്ചു

“കൃത്യമായും ഫിറ്റ്നസ് പ്രശ്നങ്ങൾ കാണാം. എന്നെപ്പോലെ, ഷൊഐബ് മാലിക്കിനെയും യൂനിസ് ഖാനെപ്പോലെയുമുള്ള താരങ്ങൾ ഫിറ്റ്നസിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ താരങ്ങളുടെ കുടവയറുകൾ കാണാം. ഒരു ഫിറ്റ്നസ് പരിശോധന പോലും നടത്തുല്ലെന്നതാണ് ഇതിനു കാരണം. ആഭ്യന്തര മത്സരങ്ങളിലെ ഫിറ്റ്നസ് പരിശോധനകൾ തമാശയാണ്. രാജ്യാന്തര തലത്തിൽ വേണ്ട അതേ നിലവാരം ആഭ്യന്തര തലത്തിനും വേണമെന്ന് ഞങ്ങൾ ചർച്ച നടത്തിയിരുന്നു. എന്നാൽ, ആഭ്യന്തര ക്രിക്കറ്റിൻ്റെ ചുമതലയുള്ളവർ അതിനെ എതിർത്തു.”- മിസ്ബാഹ് പറഞ്ഞു.

അതേസമയം, ലോകകപ്പിൽ ഇന്ത്യ – ഓസ്ട്രേലിയ മത്സരം മഴ മുടക്കിയേക്കുമെന്ന് സൂചനയുണ്ട്. ടി-20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്ലാമർ പോരാട്ടം നടക്കുക ഈ മാസം 23 ഞായറാഴ്ചയാണ്. മെൽബണിലെ ഗാബയിൽ തീരുമാനിച്ചിരിക്കുന്ന കളി ആരാധകരൊക്കെ കാത്തിരിക്കുകയാണ്. എന്നാൽ, കളി മഴ തടസപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. 21 മുതൽ മെൽബണിൽ മഴ പെയ്യുമെന്നാണ് കണക്കുകൂട്ടൽ.

Read Also: ഇന്ത്യ – പാകിസ്താൻ പോരാട്ടം മഴയിൽ മുങ്ങുമോ?; 21 മുതൽ മെൽബണിൽ മഴ സാധ്യത

പ്രമുഖ കാലാവസ്ഥാ പ്രവചന വെബ്സൈറ്റായ അക്യുവെതർ പ്രകാരം വ്യാഴാഴ്ച (20 ഒക്ടോബർ) ചാറ്റൽ മഴയുണ്ടാവും. 21 മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഇവിടെ ശക്തമായ മഴ ലഭിക്കുമെന്നാണ് അക്യുവെതർ പ്രവചിക്കുന്നത്. ഒക്ടോബർ 20 വെള്ളിയാഴ്ച മഴ പെയ്യാൻ 96 ശതമാനം സാധ്യതയുണ്ട്. 22 ശനിയാഴ്ചയും ഇതേ കാലാവസ്ഥയാണ്. 23ന് പേമാരി തന്നെ പ്രതീക്ഷിക്കാമെന്നും അക്യുവെതർ പറയുന്നു. മഴ പെയ്തില്ലെങ്കിലും അന്ന് 100 ശതമാനം മേഘങ്ങൾ നിറഞ്ഞ ആകാശമാവും. അതുകൊണ്ട് തന്നെ പിച്ചിൽ നിന്ന് സീമർമാർ നേട്ടമുണ്ടാക്കും. അത് ഇന്ത്യക്ക് തിരിച്ചടിയാവാനും സാധ്യതയുണ്ട്. ഷഹീൻ ഷാ, നസീം ഷാ, ഹാരിസ് റൗഫ് തുടങ്ങിയ പേസർമാർ ഇന്ത്യക്ക് ഭീഷണിയാവും.

Story Highlights: Misbah ul Haq Pakistan players fitness

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top