Advertisement

‘ഖര്‍ഗെയ്ക്ക് മികച്ച രീതിയിൽ പ്രവൃത്തിക്കാൻ സാധിക്കട്ടെ’; അഭിനന്ദിച്ച് പ്രധാനമന്ത്രി

October 19, 2022
1 minute Read

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖര്‍ഗെയ്ക്ക് മികച്ച രീതിയിൽ പ്രവൃത്തിക്കാൻ സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഖർഗെയ്ക്ക് ഒരു മികച്ച ഭരണകാലം ഉണ്ടാകട്ടെയെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി ആശംസിച്ചു.

അതേസമയം നിരവധി രാഷ്ട്രീയ നേതാക്കൾ ഖർഗെയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്ന സോണിയാ ഗാന്ധി വസതിയിലെത്തി നേരിൽ കണ്ടാണ് ഖർഗെയെ അഭിനന്ദിച്ചത്. പ്രിയങ്കാ ഗാന്ധിയും സോണിയക്കൊപ്പം ഖർഗേക്ക് ആശംസകൾ അറിയിക്കാൻ നേരിട്ടെത്തിയിരുന്നു.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ശശി തരൂരും ഖർഗെയെ വസതിയിലെത്തി അഭിനന്ദിച്ചു. ഭാരത് ജോഡോ യാത്രയുമായി ആന്ധ്രപ്രദേശിലുള്ള മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

Read Also: മോദി വിമര്‍ശകന്‍, ബുദ്ധമത അനുയായി, കറകളഞ്ഞ കോണ്‍ഗ്രസുകാരന്‍…

ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. 7897 വോട്ടുകള്‍ക്കാണ് ഖര്‍ഗെയുടെ വിജയം. 10 ശതമാനത്തിലധികം വോട്ട് തരൂര്‍ (1,072) നേടി. 88 ശതമാനം വോട്ടാണ് ഖര്‍ഗെയ്ക്ക് ലഭിച്ചത്. വലിയ ലീഡ് നിലയോടെ വിജയത്തിലേക്കെത്തിയ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങുകയും ആശംസാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

Story Highlights: PM Modi congratulates Mallikarjun Kharge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top