Advertisement

മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികളുടെ തല്ലുമാല; പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ നടുറോഡിൽ ക്രൂരമർദ്ദനം

October 19, 2022
2 minutes Read

മലപ്പുറം എടവണ്ണയിൽ പ്ലസ് വൺ വിദ്യാർത്ഥിക്കു നേരെ നടുറോഡിൽ ക്രൂരമർദ്ദനം. എടവണ്ണ സീതി ഹാജി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്.സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്. കലോത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്.നാട്ടുകാർ ഇടപെട്ടാണ് വിദ്യാർത്ഥിയെ രക്ഷിച്ചത്.(students fight in road at malappuaram)

Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കൂട്ടത്തല്ലിൽ പ്ലസ്‌വൺ വിദ്യാർത്ഥിയുടെ കണ്ണിനും മുഖത്തും പരുക്കേറ്റു. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു.മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

Story Highlights: students fight in road at malappuaram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top