വിദേശയാത്ര നടത്തുമ്പോൾ പ്രോഗ്രസ് കാർഡ് ഉണ്ടാക്കണം; മുഖ്യമന്ത്രിയുടേത് തട്ടിക്കൂട്ട് വിശദീകരണമെന്ന് വി.ഡി സതീശൻ

വിദേശയാത്ര പ്രതീക്ഷിച്ചതിലും നേട്ടമെന്ന മുഖ്യമന്ത്രിയുടെ അവകാശ വാദം അടിസ്ഥാന രഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പറഞ്ഞതിൽ യാഥാർഥ്യമില്ല. വിദേശയാത്ര നടത്തുമ്പോൾ പ്രോഗ്രസ് കാർഡ് ഉണ്ടാക്കണം. ഈ യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രി തട്ടിക്കൂട്ട് വിശദീകരണം നൽകുന്നു. ഹിന്ദുജ ഗ്രൂപ്പുമായി ചർച്ച ചെയ്യാൻ ലണ്ടനിൽ പോകുന്നതെന്തിനാണ്. 2019ൽ ജപ്പാൻ സന്ദർശനം കഴിഞ്ഞ് വന്ന് പ്രഖ്യാപിച്ച ഒന്നും നടന്നില്ല. ഇതിന് മുൻപ് നടത്തിയ ഒരു വിദേശ യാത്ര കൊണ്ടും ഗുണമുണ്ടായിട്ടില്ലെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് നെല്ല് സംഭരണം പാളി. കൊയ്തെടുത്ത നെല്ല് പാടത്ത് കിടക്കുന്നു. ഇത് വരെ സംഭരിച്ചത് 500 ടൺ മാത്രമാണ്. കർഷകർ കണ്ണീരിലാണ്. സർക്കാർ ചെറുവിരൽ അനക്കിയില്ല. അരിവില ഓണത്തിന് ശേഷം 11 രൂപ കിലോക്ക് കൂടി.റബ്ബർ വിലയിടിവ്.പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല.യുഡിഎഫ് യോഗത്തിൽ സ്വയം വിമർശനം ഉണ്ടായി.സർക്കാരിനെതിരായ പ്രതിപക്ഷ പ്രവർത്തനത്തിൽ കൂടുതൽ ഇടപെടൽ വേണമെന്ന് വിമർശനം ഉയർന്നു.എല്ലാറ്റിനും സമരം ചെയ്യുക നയമല്ല. പ്രതിപക്ഷ പ്രവർത്തനം മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: എൻഡോസൽഫാൻ ഇരകൾക്ക് രാഷ്ട്രീയമില്ല; സി എച്ച് കുഞ്ഞമ്പു എംഎൽഎയുടേത് മനുഷ്യത്വ ഹീനമായ നടപടിയെന്ന് വി. ഡി സതീശൻ
ഉന്നത വിദ്യാഭ്യസ രംഗം കലുഷിതമായി. അതിന് ഉദാഹരണമാണ് കേരള സർവകലാശാലയിൽ നടക്കുന്ന സംഭവ വികാസങ്ങൾ. നിയമ വ്യവസ്ഥകൾ കാറ്റിൽ പറത്തുന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. എൽദോസ് വിഷയത്തിൽ വിശദീകരണം നൽകാൻ ഒരു ഡേറ്റ് നൽകിയിട്ടുണ്ട്. അത് കഴിയട്ടെയും മറ്റ് പ്രതികരണങ്ങൾ പിന്നീടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: V D Satheesan About CM Pinarayi Vijayan’s European tour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here