Advertisement

എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവുണ്ടായേക്കും; എംഎല്‍എയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തും

October 20, 2022
Google News 2 minutes Read
anticipatory bail verdict eldhose kunnappillil mla case

പീഡന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവ് പറഞ്ഞേക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ഉത്തരവിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്ന് പരാതിക്കാരിയും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് പെരുമ്പാവൂരില്‍ തെളിവെടുപ്പ് നടത്തും. പരാതിക്കാരിയെ എത്തിച്ച് എം.എല്‍.എയുടെ വീട്ടിലാണ് തെളിവെടുപ്പ് നടത്തുക. എല്‍ദോസ് ഒളിവില്‍പോയ ശേഷം ഈ വീട് പൂട്ടിയിട്ടിരിക്കുകയാണ്. വീട് തുറന്ന് പരിശോധന നടത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

ജാമ്യാപേക്ഷയില്‍ വിധി വന്നതിനു ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
എംഎല്‍എയ്ക്കെതിരെ വധശ്രമം കൂടി ചുമത്തിയതോടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

Read Also: ഒളിവിലിരുന്ന് പണം നല്‍കി വ്യാജ പ്രചരണങ്ങള്‍ നടത്തുന്നു; എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ പരാതിക്കാരി

അതേസമയം പരാതിക്കാരിയായ യുവതിയുടെ വീട്ടില്‍ നിന്ന് എല്‍ദോസ് കുന്നപ്പിള്ളിലിന്റെ വസ്ത്രം കണ്ടെത്തിയിരുന്നു. യുവതിയുടെ പേട്ടയിലെ വീട്ടില്‍ നിന്ന് വസ്ത്രവും മദ്യക്കുപ്പികളും പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യക്കുപ്പിയിലെ വിരലടയാളവും പരിശോധിക്കും.

Story Highlights: anticipatory bail verdict eldhose kunnappillil mla case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here