ആദ്യം കൊണ്ടുവന്നത് കളമശേരിയിലെ വീട്ടിൽ; കാറിൽ വച്ച് മണിക്കൂറുകൾ ഉപദ്രവിച്ചു, എൽദോസിന് ജാമ്യം നൽകിയതിനെതിരെ അപ്പീൽ പോകുമെന്ന് പരാതിക്കാരി

എൽദോസ് കുന്നപ്പള്ളിക്കെതിരായ പീഡന പരാതിയിൽ ജാമ്യം നൽകിയതിനെതിരെ അപ്പീൽ പോകുമെന്ന് പരാതിക്കാരി. തനിക്കെതിരെ കേസുകളുണ്ടെന്നത് വ്യാജ ആരോപണമാണ്. താൻ ഒളിവിലല്ലെന്നും യുവതി പറഞ്ഞു.
ആരോപണത്തെ കുറിച്ച് പൊലീസ് അന്വേഷിക്കട്ടെ. എംഎൽഎയ്ക്ക് ഒളിവിൽ പോകാൻ സഹായം ലഭിച്ചിട്ടുണ്ട്. കാറിൽ വച്ച് മണിക്കൂറുകൾ ഉപദ്രവിച്ചു. ഓഗസ്റ്റ് 15 ന് വൈകീട്ട് തൻ്റെ വീട്ടിൽ വന്ന് വീണ്ടും പീഡിപ്പിച്ചു.
ആദ്യം കൊണ്ടുവന്നത് കളമശേരിയിലെ വീട്ടിലാണ്. കുടുംബപരമായ കേസുകളല്ലാതെ തൻ്റെ പേരിൽ ഹണി ട്രാപ്പ് കേസുകളില്ലെന്നും പരാതിക്കാരി പറഞ്ഞു.
താൻ ക്രിമിനലാണെങ്കിൽ എന്തിന് താനുമായി കൂട്ടുചേർന്നതെന്നും പരാതിക്കാരി ചോദിച്ചു. തന്റെ സ്വഭാവം മോശമെന്നാണ് എംഎൽഎയുടെ ആരോപണം. എംഎൽഎയുടെ സ്വഭാവം നാട്ടുകാരെ അറിയിക്കുമെന്നും യുവതി പറഞ്ഞു.
Story Highlights: complainant will appeal against the bail granted to eldhose kunnappilly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here