Advertisement

ലോകത്തിലെ “ഏറ്റവും സുസ്ഥിരമല്ലാത്ത” മെഗാസിറ്റികളിൽ ഡൽഹി, കൊൽക്കത്ത, അഹമ്മദാബാദ്

October 20, 2022
Google News 2 minutes Read

നൂറ്റാണ്ടിന്റെ മധ്യത്തോടെ 10 ബില്യൺ ആളുകൾ നഗരപ്രദേശങ്ങളിലേക്ക് ചേക്കേറുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകം കുറഞ്ഞത് 14 പുതിയ മെഗാസിറ്റികളെങ്കിലും വരും. അവയിൽ പലതും ഭക്ഷ്യ-ജല അരക്ഷിതാവസ്ഥ, സംഘർഷം, ഉയർന്ന കുറ്റകൃത്യങ്ങളുടെ നിരക്ക്, കാലാവസ്ഥ എന്നിവയുൾപ്പെടെയുള്ള ഭീഷണികൾ നേരിടാൻ സാധ്യതയുണ്ട്. വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട ദുരന്തങ്ങളും നേരിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.

പുതുതായി വളരുന്ന നഗരങ്ങൾ, നിലവിലുള്ള 33 മെഗാസിറ്റികളിലേക്ക് ചേർക്കപ്പെടും. എന്നാൽ നേരിടുന്ന പാരിസ്ഥിതിക ഭീഷണികളും സാമൂഹിക പ്രതിരോധശേഷിയുടെ അഭാവവും നഗരവികസനത്തിന്റെ ദ്രുതഗതിയിലുള്ള വേഗതയും പൊതുവെ സുസ്ഥിരമല്ല എന്നാണ് ആഗോള തിങ്ക് ടാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

അതിൽ തന്നെ അതിവേഗം വളരുന്ന നഗരങ്ങൾ സബ്-സഹാറൻ ആഫ്രിക്കയിലായിരിക്കുമെന്നും അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ 2.1 ബില്യൺ ആളുകൾ ഇവിടം താമസസ്ഥലമാക്കുമെന്നാണ് കണക്കാക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, ഉയർന്നുവരുന്നതും നിലവിലുള്ളതുമായ 20 മെഗാസിറ്റികളിൽ അഞ്ചെണ്ണം ഈ മേഖലയിൽ നിന്നുള്ളവയാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിൻഷാസയാണ് ഏറ്റവും സുസ്ഥിരമല്ലാത്തവ. നെയ്‌റോബി, കെനിയ, നൈജീരിയയിലെ ലാഗോസ്, ഇവിടങ്ങളിലെ മെട്രോ ഏരിയയിലെ ജനസംഖ്യ കുറഞ്ഞത് 80% വർദ്ധിക്കുന്നതും കാണാൻ കഴിയും.

അതേസമയം, ദക്ഷിണേഷ്യയിലെ എല്ലാ മെഗാസിറ്റികളിലും അവരുടെ ജനസംഖ്യ കുറഞ്ഞത് 50 ശതമാനമായാണ് വർദ്ധിക്കുന്നത് കാണാൻ കഴിയും. ബംഗ്ലാദേശിലെ ധാക്ക ഉൾപ്പെടെ ഏറ്റവും സുസ്ഥിരമല്ലാത്തവയായി കണക്കാക്കുന്നു. റിപ്പോർട്ട് പ്രകാരം പാകിസ്ഥാനിലെ ലാഹോറും കൂടാതെ കൊൽക്കത്തയും ഡൽഹിയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

Story Highlights: Delhi, Kolkata, and Ahmedabad are Among World’s “Most Unsustainable” Megacities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here