Advertisement

ഗോൾഫ് കളിക്കുന്നതിനിടെ കൈയ്ക്ക് പരുക്കേറ്റു; ഓസീസ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് ലോകകപ്പിൽ നിന്ന് പുറത്ത്

October 20, 2022
Google News 3 minutes Read
Golf injury Josh Inglis

ഗോൾഫ് കളിക്കുന്നതിനിടെ പരുക്കേറ്റ ഓസീസ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് ടി-20 ലോകകപ്പിൽ നിന്ന് പുറത്ത്. മാത്യു വെയ്ഡിനു ബാക്കപ്പ് ആയാണ് ഇംഗ്ലിസിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. താരം പുറത്തായതിനാൽ ഓസ്ട്രേലിയക്ക് പുതിയ ബാക്കപ്പ് വിക്കറ്റ് കീപ്പറെ കണ്ടെത്തേണ്ടിവരും. (Golf injury Josh Inglis)

Read Also: പരുക്കേറ്റവർക്ക് പകരക്കാരെ പ്രഖ്യാപിച്ച് ശ്രീലങ്ക

ഗോൾഫ് കളിക്കുന്നതിനിടെ പരുക്കേറ്റ താരത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. താരം ആഴ്ചകളോളം പുറത്തിരിക്കുമെന്നാണ് സൂചന.

അതേസമയം, ടി-20 ലോകകപ്പിൽ പരുക്കേറ്റവർക്ക് ശ്രീലങ്ക പകരക്കാരെ പ്രഖ്യാപിച്ചു. പേസർ ദുഷ്‌മന്ത ചമീര, ബാറ്റർ ദനുഷ്ക ഗുണതിലക എന്നിവർക്ക് പകരം കാസുൻ രജിത, അഷെൻ ബണ്ഡാര എന്നിവർ ടീമിലെത്തി. കാൽവെണ്ണയ്ക്ക് പരുക്കേറ്റാണ് ചമീര പുറത്തായത്. ഗുണതിലകയ്ക്ക് പിൻതുടയിൽ പരുക്കേറ്റു.

ഇന്ത്യ അടുത്ത കൊല്ലത്തെ ഏഷ്യാ കപ്പിനായി പാകിസ്താനിലെത്തിയില്ലെങ്കിൽ 2023 ലോകകപ്പിൽ നിന്ന് പാകിസ്താൻ പിന്മാറിയേക്കുമെന്നാണ് റിപ്പോർട്ട്. പിസിബി അധികൃതരെ ഉദ്ധരിച്ച് പ്രെസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തന്നെ ബഹിഷ്കരണ സൂചനയും നൽകി. അടുത്ത വർഷത്തെ ഏഷ്യാ കപ്പിന് പാകിസ്താനും ഏകദിന ലോകകപ്പിന് ഇന്ത്യയുമാണ് ആതിഥേയത്വം വഹിക്കുന്നത്.

ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്ന ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനക്കെതിരെ പാകിസ്താൻ്റെ മുൻ താരം സഈദ് അൻവർ രംഗത്തുവന്നിരുന്നു. ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലാക്കുകയാണെങ്കിൽ 2023ൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പും നിക്ഷ്പക്ഷ വേദിയിലാക്കണമെന്ന് സഈദ് അൻവർ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

Read Also: മഴ; ഇന്ത്യ-ന്യൂസീലൻഡ് സന്നാഹമത്സരം ഉപേക്ഷിച്ചു

ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജയ് ഷാ തീരുമാനം അറിയിച്ചത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ജയ് ഷായുടെ പ്രതികരണം.

“പാകിസ്താനിലേക്ക് പോകാൻ സർക്കാർ അനുവാദം വേണം. അടുത്ത വർഷം പാകിസ്താനിൽ നടക്കേണ്ട ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റും.”- ജയ് ഷാ പറഞ്ഞു. 2008ലെ ഏഷ്യാ കപ്പിനു ശേഷം ഇന്ത്യ ഇതുവരെ പാകിസ്താനിൽ ക്രിക്കറ്റ് പര്യടനം നടത്തിയിട്ടില്ല.

Story Highlights: Golf injury Josh Inglis ruled out T20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here