Advertisement

‘ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്’; എല്‍ദോസിനെതിരെ കെ മുരളീധരന്‍

October 20, 2022
2 minutes Read

എല്‍ദോസ് കുന്നപ്പിള്ളിൽ ഒളിവിൽ പോയത് തെറ്റെന്ന് കെ മുരളീധരൻ. ലോല മനസ് എല്ലാ കാര്യത്തിലും നല്ലതല്ല. ഞരമ്പ് രോഗം പലർക്കുമുണ്ട്. ഞരമ്പുരോഗികളെ എല്ലാ പാർട്ടിയിലും ഒറ്റപ്പെടുത്തണം. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. പാര്‍ട്ടി നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.(k muralidharan against eldhose Kunnappilly)

രാഹുല്‍ ഗാന്ധി മല്‍സരിച്ചിരുന്നെങ്കില്‍ തരൂരിന് 100 വോട്ട് പോലും കിട്ടില്ലെന്ന് മുരളീധരന്‍ പരിഹസിച്ചു. മല്ലികാര്‍ജുന്‍ ഖര്‍ഗെ നല്ല ആരോഗ്യവാനാണ്, താങ്ങ് ആവശ്യമില്ലെന്ന് കെ.മുരളീധരന്‍. അതിനാല്‍ കോണ്‍ഗ്രസില്‍ വര്‍ക്കിങ് പ്രസിഡന്റുമാരെ ആവശ്യമില്ല. വര്‍ക്കിങ് കമ്മിറ്റിയിലേക്ക് കയറാനുള്ള സംവരണമല്ല സ്ഥാനാര്‍ഥിത്വം. വര്‍ക്കിങ് കമ്മിറ്റിയിലേക്ക് തരൂരിനും മല്‍സരിക്കാമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ

പീഡനക്കേസിൽ പ്രതിച്ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽപോയ എൽദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നൽകാനുള്ള സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളിൽ എംഎൽഎ വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെ. സുധാകരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Story Highlights: k muralidharan against eldhose Kunnappilly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top