വ്യാവസായിക ഉൽപാദനം ഉയർത്തൽ; പുതിയ നയം പ്രഖ്യാപിച്ച് സൗദി

വ്യാവസായിക ഉൽപാദനം ഉയർത്തുന്നത് ലക്ഷ്യമിട്ട് ദേശീയ വ്യവസായിക നയം പ്രഖ്യാപിച്ച് സൗദി. പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നയപ്രഖ്യാപനം നടത്തി. ആഭ്യന്തര ഉൽപാദനത്തിലും കയറ്റുമതിയിലും കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി ഒരു ട്രില്യൺ റിയാൽ മുതൽ മുടക്കിൽ എണ്ണൂറിലധികം നിക്ഷേപ അവസരങ്ങൾ ഒരുക്കും. സൗദി ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030ന്റെ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വ്യവസായിക നയം പ്രഖ്യാപിച്ചത് ( Saudi National Industrial Strategy ).
സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി പ്രധാനമായും പന്ത്രണ്ട് മേഖകളിൽ കേന്ദ്രീകരിക്കും. ഒരു ട്രില്യൺ മൂലധനത്തിൽ എണ്ണൂറിലധികം നിക്ഷേപ അവസരങ്ങൾ നയത്തിന്റെ ഭാഗമായി നടപ്പിലാക്കും. പദ്ധതി പൂർത്തിയാകുന്നതോടെ വ്യവസായിക ആഭ്യന്തര ഉൽപാദനം മൂന്നിരട്ടിയായി വർധിക്കും. ഒപ്പം വിദേശ കയറ്റുമതി മൂല്യം 557 ബില്യൺ ഡോളറിലെത്തുമെന്നും പദ്ധതി രൂപരേഖ പറയുന്നു.
Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ
കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്ബിൻ സൽമാൻ പദ്ധതി പ്രഖ്യാപനം നടത്തി. ആഗോള വിതരണ ശൃംഖല സുരക്ഷിതമാക്കുക, ലോകത്തിലേക്ക് ഹൈടെക് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി ആഗോളതലത്തിലെ പ്രമുഖ വ്യാവസായിക ശക്തിയായി സൗദിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.
പദ്ധതി വഴി പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും രാജ്യത്തെ നിക്ഷേപ മൂല്യം ഉയർത്തുന്നതിനും, നൂതന സാങ്കേതിക ഉൽപന്നങ്ങളുടെ കയറ്റുമതി ആറിരട്ടിയായി വർധിപ്പിക്കുന്നതിനും സഹായിക്കും.
Story Highlights: Saudi crown prince launches National Industrial Strategy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here