Advertisement

യുഎഇയില്‍ മൂടല്‍ മഞ്ഞ് കനക്കുന്നു; ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ്

October 21, 2022
Google News 3 minutes Read

യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡില്‍ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക, പ്രതികൂലമായ കാലാവസ്ഥകളില്‍ വേഗത കുറക്കുക, അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധയുണ്ടാവുക എന്നീ നിര്‍ദേശങ്ങളാണ് പൊലീസ് പുറപ്പെടുവിച്ചത്. വാഹനമോടിക്കുമ്പോള്‍ വേഗം കുറയ്ക്കണമെന്ന് ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. (Fog thickens in UAE Dubai Police urges drivers to be more cautious)

മറ്റ് വാഹനങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നതുവഴിയും ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് വഴിയും ഒരുപരിധി വരെ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാം.

മൂടല്‍ മഞ്ഞുള്ള സമയത്ത് ഒരിക്കലും അമിത വേഗത പാടില്ല. എല്ലാ ട്രാഫിക് നിയമങ്ങളും കൃത്യമായി പാലിക്കണം. ബീം ലൈറ്റുകള്‍ ലോ ചെയ്യണം. അത്യാവശ്യമെങ്കില്‍ മാത്രം ഓവര്‍ ടേക്ക് ചെയ്യുക. ഓവര്‍ ടേക്ക് ചെയ്യേണ്ടി വന്നാല്‍ വളരെയധികം സൂക്ഷിക്കുക. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നത് വഴി മൂടല്‍ മഞ്ഞ് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാം.

Story Highlights: Fog thickens in UAE Dubai Police urges drivers to be more cautious

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here