പ്രധാനമന്ത്രിയുടെ ബദ്രിനാഥ് സന്ദർശനം ഇന്ന്, 3400 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ്, ബദ്രിനാഥ്, സന്ദർശനം ഇന്ന്. 3400 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിയ്ക്കും. കേദാര്‍നാഥില്‍ വീണ്ടും മഞ്ഞുവീഴ്ച്ച തുടങ്ങി. പ്രധാനമന്ത്രിയുടെ യാത്രാ പദ്ധതി പ്രകാരം, ഇന്ന് രാവിലെ 9 മണിക്ക് പ്രധാനമന്ത്രി മോദി കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും പൂജയും നടത്തും. ഒപ്പം കേദാര്‍നാഥ് റോപ് വേ പദ്ധതിയുടെ തറക്കല്ലിടലും നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.(narendra modi visit kedarnath and badrinath today)
ആദിശങ്കരാചാര്യ സമാധി സ്ഥലവും മോദി സന്ദര്‍ശിക്കുകയും മന്ദാകിനി അസ്തപഥ്, സരസ്വതി അസ്തപത് എന്നിവിടങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്യും. കേദാര്‍നാഥിലെ മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തിലും ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. രാവിലെ 11.30 ഓടെ പ്രധാനമന്ത്രി മോദി ബദരീനാഥ് ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തും.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
പ്രധാനമന്ത്രി മോദി കേദാര്‍നാഥ് ധാമില്‍ പ്രാര്‍ഥന നടത്തും. അതിന് ശേഷം മന്ദാകിനി അസ്തപത്, സരസ്വതി അസ്തപത് തുടങ്ങി വിവിധ വികസന പദ്ധതികള്‍ അദ്ദേഹം അവലോകനം ചെയ്യും. ഇവിടെയുള്ള നിര്‍മാണ തൊഴിലാളികളുമായി അദ്ദേഹം സംവദിക്കും. ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ജനങ്ങള്‍ വലിയ ആവേശത്തിലാണ്. പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാന്‍ അവര്‍ ആകാംക്ഷയിലാണ്’ രുദ്രപ്രയാഗ് ജില്ലാ മജിസ്ട്രേറ്റ് മയൂര്‍ ദീക്ഷിത് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Story Highlights: narendra modi visit kedarnath and badrinath today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here