20 വർഷമായി എല്‍ദോസിനെ അറിയാം, അയാള്‍ അതു ചെയ്യില്ല; പിന്തുണയുമായി ഷോണ്‍ ജോര്‍ജ്

ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്ക് പിന്തുണയുമായി ഷോണ്‍ ജോര്‍ജ്. 20 വര്‍ഷമായി എല്‍ദോസിനെ അറിയാമെന്നും എല്‍ദോസ് അതു ചെയ്യില്ലെന്നും ഷോണ്‍ പറയുന്നു.(shone george supports eldhose kunnappillil)
”ലോ കോളേജിൽ പഠിക്കുന്ന കാലം മുതൽ കഴിഞ്ഞ 20 വർഷമായി എനിക്ക് കുന്നപ്പള്ളിയെ അറിയാം …..അയാൾ ഇത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല…” ഷോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
അതേസമയം എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎൽഎ മുവാറ്റുപുഴയിലെ വീട്ടിലെത്തി. മുന്‍കൂര്‍ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് മടങ്ങിവരവ്. ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല. നിരപരാധിയാണെന്നും അത് തെളിയിക്കുമെന്നും എല്‍ദോസ് പറഞ്ഞു.കെപിസിസി പ്രസിഡന്റിനെ വിളിച്ച് സംസാരിച്ചു. പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. ഒളിവില്‍ പോയിട്ടില്ല, കോടതിക്ക് മുന്നില്‍ തന്റെ അപേക്ഷ ഉണ്ടായിരുന്നെന്ന് എല്‍ദോസ് പറഞ്ഞു.
നാളെ കോടതിയില്‍ ഹാജരായി ജാമ്യനടപടി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് കുന്നപ്പിള്ളിലിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം.
Story Highlights: shone george supports eldhose kunnappillil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here