Advertisement

‘ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തും, ചില പ്രശ്‌നങ്ങള്‍ ഗുരുതരമായി കാണേണ്ടതില്ല’; ഗവര്‍ണറെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

October 21, 2022
Google News 3 minutes Read
pinarayi vijayan's press meet at 6 pm today

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തന്നെയാണ് നീക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനിടയിലെ ചില പ്രശ്‌നങ്ങള്‍ ഗുരുതരമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പശ്ചാത്തല സൗകര്യ വികസനത്തില്‍ ഉള്‍പ്പെടെ സമഗ്രമായ മാറ്റങ്ങള്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. (some issues need not be taken seriously cm indirectly criticized the Governor)

വിദേശയാത്ര സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. യാത്രയെക്കുറിച്ച് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായി ഇംഗ്ലണ്ടില്‍ താമസിച്ച ഹോട്ടലില്‍ ജോലി ചെയ്യുന്നത് മലയാളി വിദ്യാര്‍ഥികളാണ്. ചെറിയ വരുമാനത്തിനു വേണ്ടി അനേകായിരങ്ങള്‍ ജോലി ചെയ്യുന്നതായി മനസിലാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

അതേസമയം മുഖ്യമന്ത്രിക്ക് നേരെ ഇന്ന് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കോട്ടയം ഡിസിസി ഓഫിസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ് കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പി പി ഇ കിറ്റ് അഴിമതിയില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. കോട്ടയത്ത് കര്‍ഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.

Story Highlights: some issues need not be taken seriously cm indirectly criticized the Governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here