ലഹരിവസ്തുക്കൾ വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയുടെ കൈകള്‍ വെട്ടി പരുക്കേൽപിച്ചു

കണ്ണൂരിൽ മകൻ അമ്മയയെ വെട്ടി പരുക്കേൽപ്പിച്ചു. വടക്കേ പൊയിലൂരിലാണ് സംഭവം ഉണ്ടായത്. വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് വെട്ടിയത്. ലഹരിവസ്തുക്കൾ വാങ്ങാൻ പണം കൊടുക്കാത്തതിനാലായിരുന്നു ക്രൂരത.
ജാനുവിന്‍റെ രണ്ട് കൈയിലും വെട്ടേറ്റിട്ടുണ്ട്. പരുക്കേറ്റ ജാനുവിനെ ആശുപത്രിയിലേക്ക് മാറ്റി. മകന്‍ നിഖില്‍ ഒളിവിലാണ്. അമ്മ പരാതി നൽകാൻ തയാറാകാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read Also: ഭാര്യയെ ക്രൂരമായി മർദിച്ചു, മർദ്ദന ദൃശ്യം ചിത്രീകരിച്ചു; ഭർത്താവ് പിടിയിൽ
Story Highlights: Son Attacks Mother Kannur
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!