Advertisement

സ്പീക്കർ എ എൻ ഷംസീറിന്റെ ആരോ​ഗ്യനില പൂർണമായും തൃപ്തികരം; ചികിത്സ ഫലപ്രദമായി തുടരുകയാണെന്ന് ഡോക്ടർമാർ

October 21, 2022
Google News 2 minutes Read

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്പീക്കർ എ എൻ ഷംസീറിന്റെ ആരോ​ഗ്യനില പൂർണമായി തൃപ്തികരമാണെന്ന് തലശേരി സഹകരണ ആശുപത്രിയിലെ ഡോക്ടേഴ്സ്. അമിത രക്തസമ്മർദത്തെ തുടർന്നാണ് സ്പീക്കറെ ആശുപത്രിയിലെത്തിച്ചത്. ചികിത്സ ഫലപ്രദമായി തുടരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മെഡിക്കൽ ടീമിനെ നയിക്കുന്ന ഡോ ശ്രീജിത്ത് ട്വന്റിഫോറിനോട് പറഞ്ഞു. (Speaker AN Shamsir’s health is completely satisfactory says doctors)

സ്പീക്കറെ സന്ദർശിക്കാനെത്തുന്നവർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 8 മണിയോടെയാണ് സ്പീക്കർ എ എൻ ഷംസീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിരുവനന്തപുരത്തുനിന്നും കണ്ണൂരേക്ക് എത്തിയതായിരുന്നു സ്പീക്കർ. രക്തസമ്മർദം ഉയർന്നതാണ് അസ്വസ്ഥതയ്ക്ക് കാരണമായതെന്നും ഡോക്ടർമാർ പറഞ്ഞു.

Story Highlights: Speaker AN Shamsir’s health is completely satisfactory says doctors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here