Advertisement

ട്രിപ്പിൾ വിൻ പ്രോഗ്രാം: രണ്ടാം ഘട്ട അഭിമുഖം നവംബർ 2 മുതൽ

October 21, 2022
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജന്‍സി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും നോർക്ക റൂട്ട്സും സംയുക്തമായി നടത്തുന്ന നഴ്സിങ്ങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പ്രോഗ്രാമിൻറെ രണ്ടാം ഘട്ടത്തിലേയ്ക്ക് അപേക്ഷിച്ച 600 പേരുടെ ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇവർക്കായുള്ള അഭിമുഖം നവംബർ 2 മുതൽ 11 വരെ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ നടക്കും.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് അവരവരുടെ ഇന്‍റര്‍വ്യൂ സ്ലോട്ടുകൾ ഇമെയില്‍ മുഖേന അറിയിച്ചിട്ടുണ്ട്. ലഭിക്കാത്തവർ നോര്‍ക്ക-റൂട്ട്സിന്‍റെ ടോൾ ഫ്രീ നമ്പറായ 1800-425-3939 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നഴ്സുമാര്‍ക്കായി നോർക്കയും ജർമ്മൻ ഏജൻസികളും സംയുക്തമായി നടത്തുന്ന ഓണ്‍ലൈൻ ഏകദിന അവബോധ പരിപാടി ഒക്ടോബർ 25 ന് (ചൊവ്വാഴ്ച) 2 മണിക്ക് നടക്കും. നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ജർമ്മനിയിലെ തൊഴിൽ സാഹചര്യം, ജീവിതപങ്കാളിക്കും കുട്ടികള്‍ക്കുമുള്ള വിസ സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റേര്‍ഡ് നഴ്സ് ആയി മാറുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയയെല്ലാം ജർമ്മൻ അധികൃതരില്‍ നിന്നുതന്നെ ചോദിച്ചറിയാനു ള്ള അവസരം ഈ പരിപാടിയിൽ നിന്ന് ലഭിക്കും. ജർമ്മൻ ഭാഷയിൽ ബി1,ബി2 ലെവൽ അംഗീകൃത യോഗ്യതയുള്ളവരും എന്നാല്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക ഇന്‍റര്‍വ്യൂകൾ നടത്തുന്നതിന് ജർമ്മൻ ഏജന്‍സി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ആയതിനാല്‍ ജർമ്മൻ ഭാഷയിൽ ബി1/ബി2 ലെവല്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍(സ്പീക്കിംഗ്, ലിസണിംഗ്, റീഡിംഗ്, റൈറ്റിംഗ് എന്നീ നാല് മൊഡ്യൂളുകളും പാസ്സായവര്‍ മാത്രം) triplewin.norka@kerala.gov.in എന്ന ഇമെയിലില്‍ അവരുടെ CV, ജർമ്മൻ ഭാഷാ സര്‍ട്ടിഫിക്കറ്റ് എന്നിവ അയക്കാവുന്നതാണെന്നും നോര്‍ക്ക ചീഫ് എക്സി്ക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

Story Highlights: Triple Win Programme: 2nd round interview from 2nd November

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement