Advertisement

കൃത്യമായി ഹെൽമറ്റ് ധരിച്ചില്ല; സ്‌കൂട്ടറിൽ യാത്ര ചെയ്ത പോലീസുകാരന് പിഴ ഈടാക്കി ട്രാഫിക് പോലീസ്…

October 22, 2022
Google News 4 minutes Read

ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെയും റോഡു നിയമങ്ങൾ പാലിക്കപെടേണ്ടതിന്റെയും പ്രാധാന്യം ഡിപ്പാർട്ട്‌മെന്റ് ആളുകളെ ബോധവത്കരിക്കുമ്പോൾ ഇത് സാധാരണക്കാർക്ക് മാത്രമല്ല, എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ബാധകമാണ് എന്ന് ഓർമിപ്പിക്കുകയാണ് ബാംഗ്ലൂർ ട്രാഫിക്ക് പോലീസ്. എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണ്. അതുകൊണ്ട് തന്നെ നിയമം ലംഘിക്കുകയാണെങ്കിൽ എല്ലാവരും ശിക്ഷയ്ക്ക് അർഹരാണ്.

എന്നാൽ ഒരു പോലീസുകാരൻ മറ്റൊരു പോലീസുകാരന് പിഴ ചുമത്തുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അത്തരമൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ബംഗളൂരുവിലെ ആർടി നഗറിൽ നിന്നുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് സ്കൂട്ടറിൽ യാത്ര ചെയ്ത മറ്റൊരു പോലീസുകാരന് പിഴ ചുമത്തിയത്. ട്രാഫിക് റെഗുലേഷൻസ് വകുപ്പ് നിരോധിച്ച ഹാഫ് ഹെൽമെറ്റ് ധരിച്ചതിനാണ് പിഴ ഈടാക്കിയത്. സ്‌കൂട്ടർ ഓടിക്കുന്ന പോലീസുകാരന് ഇയാൾ ചലാൻ നൽകുന്നതും പോസ്റ്റിൽ കാണാം.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

“പൊലീസിനെതിരെ ഹാഫ് ഹെൽമെറ്റ് ധരിച്ചതിന് കേസ് എടുത്തിട്ടുണ്ട്,” എന്ന തലക്കെട്ടോടെയാണ് ചിത്രം ട്വിറ്ററിൽ പങ്കിട്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. രസകരമായ കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. മാതൃകാപരമായ തീരുമാനമെന്നും സോഷ്യൽ മീഡിയയിൽ ആളുകൾ കമന്റുകൾ നൽകി. പക്ഷപാതമില്ലാതെ ഡ്യൂട്ടി ചെയ്തതിന് യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥനെയും ആളുകൾ അഭിനന്ദിച്ചു.

Story Highlights: Bengaluru traffic police fines cop travelling on scooter with half helmet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here