Advertisement

സൗദിയിൽ ഭക്ഷ്യമേഖലയിൽ ജോലിചെയ്യുന്ന സ്വദേശികളുടെ എണ്ണം വർദ്ധിപ്പിക്കാൻ നീക്കം

October 22, 2022
Google News 2 minutes Read
food sector in Saudi Arabia natives

സൗദിയിൽ ഭക്ഷ്യ മേഖലയിൽ ജോലിചെയ്യുന്ന സ്വദേശികളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനം. 85 ശതമാനം തൊഴിലാളികളും സ്വദേശികൾ ആയിരിക്കണമെന്നാണ് നിർദേശം. നിക്ഷേപകർക്ക് വലിയ തോതിലുള്ള അവസരങ്ങൾ ഭക്ഷ്യമേഖലയിൽ ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ( food sector in Saudi Arabia natives ).

2030-ഓടെ സൗദിയിലെ ഭക്ഷ്യ വ്യവസായ മേഖലയിൽ 85 ശതമാനവും സ്വദേശീവൽക്കരിക്കുമെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. കൂടുതൽ സൗദി യുവതി യുവാക്കൾക്ക് തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഈ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി വിദേശികൾക്ക് ഇതോടെ തൊഴിൽ നഷ്ടമാകും.

Read Also: ഉംറ വിസയില്‍ സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാനും പോകാനും അനുമതി; വിശദീകരിച്ച് ഹജ്ജ് ഉംറ മന്ത്രാലയം

വർഷത്തിൽ 70 ബില്യൺ റിയാലിൻറെ ഭക്ഷ്യോൽപ്പന്നങ്ങളാണ് സൗദി ഇറക്കുമതി ചെയ്യുന്നത്. സംരംഭകർക്കും ചെറുകിട ഇടത്തരം നിക്ഷേപകർക്കും വലിയ തോതിലുള്ള അവസരം ഈ മേഖലയിൽ ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. 2025-ഓടെ ഈന്തപ്പഴ കയറ്റുമതി 2.5 ബില്യൺ റിയാലായും, മത്സ്യകൃഷി 500 ശതമാനമായും, കയറ്റുമതി 3 ബില്യൺ റിയാൽ ആയും ഉയർത്തുകയാണ് ലക്ഷ്യം.

Story Highlights: food sector in Saudi Arabia natives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here