Advertisement

ഉംറ വിസയില്‍ സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാനും പോകാനും അനുമതി; വിശദീകരിച്ച് ഹജ്ജ് ഉംറ മന്ത്രാലയം

October 21, 2022
Google News 3 minutes Read

ഉംറ വിസയില്‍ തീര്‍ഥാടകര്‍ക്ക് സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാനും പോകാനും അനുമതി ഉണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. സൗദിയിലെ ഏത് ഭാഗത്തും തീര്‍ഥാടകര്‍ക്ക് സന്ദര്‍ശനം നടത്താന്‍ അനുമതിയുണ്ടെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരിച്ചു. (Umrah pilgrims can use any airport in Saudi Arabia )

വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് ജിദ്ദ മദീന വിമാനത്താവളങ്ങള്‍ അല്ലാതെ സൌദിയിലെ മറ്റ് വിമാനത്താവളങ്ങള്‍ ഉപയോഗിക്കാമോ എന്ന ചോദ്യത്തിന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം മറുപടി നല്‍കി. ഉംറ വിസയില്‍ തീര്‍ഥാടകര്‍ക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങള്‍ക്കു പുറമെ സൌദിയിലെ മറ്റ് വിമാനത്താവളങ്ങള്‍ വഴിയും വരാനും പോകാനും അനുമതിയുണ്ട് എന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. നേരത്തെ ജിദ്ദ, മദീന വിമാനത്താവളങ്ങള്‍ വഴി മാത്രമായിരുന്നു തീര്‍ഥാടകര്‍ക്ക് സൌദിയില്‍ വരാനും പോകാനും അനുമതി ഉണ്ടായിരുന്നത്.

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇത് പിന്‍വലിക്കുകയും ഏത് വിമാനത്താവളം വഴിയും യാത്ര ചെയ്യാനുള്ള അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും ചില ഭാഗങ്ങളില്‍ നിന്നുള്ള പ്രസ്താവനകള്‍ ആശയക്കുഴപ്പം ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ആവര്‍ത്തിച്ചുള്ള വിശദീകരണം. സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാനും പുറപ്പെടാനും ഉംറ വിസക്കാര്‍ക്ക് അനുമതി ലഭിക്കുമെന്ന് മാത്രമല്ല, സൌദിയിലെ ഏത് നഗരവും സന്ദര്‍ശിക്കാനുള്ള അനുമതിയും ഉംറ തീര്‍ഥാടകര്‍ക്ക് ലഭിക്കും. മക്ക, മദീന, ജിദ്ദ നഗരങ്ങള്‍ക്ക് പുറമെ മറ്റ് സ്തലങ്ങള്‍ സന്ദര്‍ശിക്കാന്‍ നേരത്തെ തീര്‍ഥാടകര്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല.

Story Highlights: Umrah pilgrims can use any airport in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here