Advertisement

മെൽബണിലെ കാലാവസ്ഥ മെച്ചപ്പെടുന്നു; ഇന്ത്യ – പാകിസ്താൻ മത്സരം മുടക്കമില്ലാതെ നടന്നേക്കും

October 22, 2022
Google News 1 minute Read

ഇന്ത്യയും പാകിസ്താനും തമ്മിൽ നാളെ മെൽബണിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ മഴ ഭീഷണി ഒഴിയുന്നു. ഇന്ന് മെൽബണിലെ കാലാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ നാളെ ഇവിടെ മഴ പെയ്യില്ലെന്നാണ് കരുതപ്പെടുന്നത്. ഇന്ന് മെൽബണിൽ തീരെ മഴ പെയ്തില്ല. മേഘങ്ങളുണ്ടാവുമെങ്കിലും നാളെയും മഴ ഒഴിഞ്ഞുനിൽക്കുമെന്നാണ് കണക്കുകൂട്ടൽ. നാളെ 60 ശതമാനം മഴസാധ്യതയാണ് ഓസ്ട്രേലിയയിലെ കാലാവസ്ഥാ ഗവേഷണ കേന്ദ്രം പ്രവചിക്കുന്നത്.

ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയയെ ന്യൂസീലൻഡ് 89 റൺസിനു തകർത്തിരുന്നു. ന്യൂസീലൻഡ് മുന്നോട്ടുവച്ച 201 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ 17.1 ഓവറിൽ 111 റൺസിന് ഓൾ ഔട്ടായി. ന്യൂസീലൻഡിനായി ബാറ്റിംഗിൽ ഡെവോൺ കോൺവെയും (58 പന്തിൽ 92 നോട്ടൗട്ട്), ഫിൻ അലനും (16 പന്തിൽ 42) തിളങ്ങി. ബൗളിംഗിൽ ടിം സൗത്തി, മിച്ചൽ സാൻ്റ്നർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 28 റൺസെടുത്ത ഗ്ലെൻ മാക്സ്‌വൽ ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ.

രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ട് വിജയിച്ചു. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് അഫ്ഗാനെ വീഴ്ത്തിയത്. അഫ്ഗാനിസ്ഥാൻ മുന്നോട്ടുവച്ച 113 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് കളിയിലെ താരം.

Story Highlights: india pakistan t20 world cup weather

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here